27 August 2026

Sumeesh T Unneen

ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Photo Credit: Getty Images

ക്രിയാറ്റിൻ സപ്ലിമെൻ്റ് ഉപയോഗിക്കുന്നത് നിർത്തുമ്പോൾ വിഡ്രോവൽ സിംപ്റ്റംസ്പ്പ്, ഹോർമോൺ വ്യതിയാനങ്ങളോ, പെട്ടെന്നുള്ള മസ്സിൽ ലോസ്സോ ഉണ്ടാകില്ല

പെട്ടന്നുള്ള മസ്സിൽ ലോസ്സ് ഉണ്ടാകില്ല

ക്രിയാറ്റിൻ പേശികളിലെ കോശങ്ങളിൽ കൂടുതൽ വെള്ളം നിലനിർത്തും. സപ്ലിമെൻ്റ് നിർത്തുമ്പോൾ ഈ വെള്ളം നഷ്ടമാവുകയും ശരീരഭാരം അല്പം കുറയുകയും ചെയ്തേക്കാം

ശരീരഭാരം അല്പം കുറഞ്ഞേക്കാം

തീവ്രമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ ലഭിച്ചിരുന്ന അധിക ഊർജ്ജം ക്രിയാറ്റിൻ നിർത്തുന്നതോടെ അല്പം കുറഞ്ഞേക്കാം. എന്നാൽ ഇത് പ്രകടനത്തെ സാരമായി ബാധിക്കുന്നതല്ല

പ്രകടനത്തിൽ ചെറിയ മാറ്റം

വ്യായാമത്തിലൂടെ നിങ്ങൾ കാലങ്ങളായി നേടിയെടുത്ത പേശികളുടെ കരുത്ത് ക്രിയാറ്റിൻ നിർത്തുന്നതുകൊണ്ട് മാത്രം ഇല്ലാതാകില്ല. സപ്ലിമെൻ്റ് നൽകുന്ന ചെറിയൊരു അധിക ഊർജ്ജം മാത്രമേ കുറയുന്നുള്ളൂ

നേടിയെടുത്ത മസിൽ ഇല്ലാതാകില്ല

സപ്ലിമെൻ്റ് നിർത്തിയാലും കരളിൻ്റെയും വൃക്കകളുടെയും സഹായത്തോടെ ശരീരം അമിനോ ആസിഡുകളിൽ നിന്ന് സ്വാഭാവികമായി ക്രിയാറ്റിൻ ഉത്പാദിപ്പിക്കുന്നത് തുടരും

സ്വാഭാവിക ഉത്പാദനം തുടരും

ക്രിയാറ്റിൻ ഉപയോഗം നിർത്താൻ ഡോസ് പതുക്കെ കുറച്ചുകൊണ്ടുവരേണ്ട ആവശ്യമില്ല. ഒറ്റയടിക്ക് നിർത്തുന്നത് വഴി, 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ പേശികളിലെ ക്രിയാറ്റിൻ അളവ് ക്രമേണ സാധാരണ നിലയിലേക്ക് എത്തും

ഒറ്റയടിക്ക് നിർത്താം

എല്ലാവർക്കും ക്രിയാറ്റിൻ അനുയോജ്യമാകണമെന്നില്ല. വൃക്കരോഗമുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ സപ്ലിമെൻ്റുകൾ ഉപയോഗിക്കാൻ പാടുള്ളൂ

വൈദ്യോപദേശം തേടേണ്ടവർ

ക്രിയാറ്റിൻ നിർത്തിയാലും ചിട്ടയായ വ്യായാമം, പ്രോട്ടീൻ അടങ്ങിയ കൃത്യമായ ഡയറ്റ്, മികച്ച ഉറക്കം, എന്നിവ തുടർന്നാൽ പേശികളുടെ ആരോഗ്യം നിലനിർത്താം

ചിട്ടയായ വ്യായാമം തുടരുക