27  August 2026

SHIJI MK

ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ... 

Image Credit: Getty Images

ചിങ്ങമാസത്തിന് മലയാളികളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണം വന്നെത്തുന്നതും ചിങ്ങത്തിലാണ്.

ചിങ്ങം

മലയാള മാസങ്ങളിലെ ഒന്നാമനാണ് ചിങ്ങം. വിവാഹങ്ങളും ഉത്സവങ്ങളുമെല്ലാം ധാരാളം നടക്കുന്ന ഈ മാസത്തെ ഐശ്വര്യമായാണ് മലയാളികള്‍ പരിഗണിക്കുന്നത്.

ആദ്യമാസം

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ പരിഗണിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കാനും ഇന്ത്യക്കാര്‍ ശ്രമിക്കാറുണ്ട്.

സ്വര്‍ണം

ചിങ്ങമാസത്തില്‍ സ്വര്‍ണം വാങ്ങിക്കുന്ന ധാരാളം ആളുകളുണ്ട്. ഈ മാസത്തില്‍ സ്വര്‍ണം വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യമാണെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.

വാങ്ങണോ?

ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ഇതോടൊപ്പം വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും വന്നെത്തുമെന്ന് മലയാളികള്‍ വിശ്വസിക്കുന്നു. മൂല്യമുള്ള വസ്തുക്കള്‍ ഐശ്വര്യം ആകര്‍ഷിക്കുമത്രേ.

വിശ്വാസം

ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുമെന്ന കാര്യത്തില്‍ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. സംസ്‌കാരത്തോടും വിശ്വാസത്തോടും ബന്ധപ്പെട്ടതാണിത്.

സത്യമാണോ?

എന്നാല്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഒരാളുടെ വിശ്വാസവും സന്തോഷവുമെല്ലാം വര്‍ധിപ്പിക്കുന്നു. സ്വര്‍ണം സുരക്ഷിതത്വബോധം കൂടിയാണ് ഒരാള്‍ക്ക് സമ്മാനിക്കുന്നത്.

സന്തോഷം

ഐശ്വര്യത്തിനും സമൃദ്ധിക്കുമെല്ലാം പുറമെ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാണ്. അടിയന്തര ഘട്ടങ്ങളില്‍ പണയം വെച്ചും വിറ്റുമെല്ലാം സ്വര്‍ണത്തില്‍ നിന്ന് നിങ്ങള്‍ക്ക് പണം കണ്ടെത്താം.

നിക്ഷേപം