19 December 2025

Aswathy Balachandran

രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...

Image Courtesy: Unsplash

ദിവസവും രണ്ട് കപ്പ് കാപ്പി വീതം കുടിക്കുന്നത് കരൾ അർബുദമായ 'ഹെപ്പറ്റോസെല്ലുലാർ കാർസിനോമ' വരാനുള്ള സാധ്യത 35% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

അർബുദ സാധ്യത

കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയാനും സഹായിക്കുന്നു.

കരളിന് കവചം

കരൾ കോശങ്ങൾക്കുണ്ടാകുന്ന നാശം മൂലം സംഭവിക്കുന്ന സിറോസിസ്, ഫൈബ്രോസിസ് എന്നിവയുടെ വേഗത കുറയ്ക്കാൻ കാപ്പിക്ക് കഴിവുണ്ട്.

സിറോസിസ് തടയാം

മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധ എന്നിവയുള്ളവരിൽ പോലും കാപ്പി കുടിക്കുന്നത് കരൾ സംരക്ഷണത്തിന് ഗുണകരമാണെന്ന് മെറ്റാ അനാലിസിസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മദ്യപാനം

ഫാറ്റി ലിവർ രോഗമോ വൈറൽ ഹെപ്പറ്റൈറ്റിസോ ഉള്ളവർക്ക് കാപ്പിയുടെ ശീലം കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ഫാറ്റി ലിവർ

ആരോഗ്യഗുണങ്ങൾക്കായി പ്രതിദിനം രണ്ട് മുതൽ നാല് കപ്പ് വരെ കാപ്പി കുടിക്കാവുന്നതാണ്.

മിതമായ ഉപയോഗം

അമിതമായ കാപ്പി ഉപയോഗം ഉറക്കമില്ലായ്മ, ദഹനക്കേട്, ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം.

അധികമായാൽ

കാപ്പി കുടിക്കുന്നത് കൊണ്ട് മാത്രം കരളിനെ സംരക്ഷിക്കാനാവില്ല; മദ്യപാനം നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും വേണം.

ജീവിതശൈലി