5 October 2026
Nithya V
Image Credit: Unsplash
പാചകത്തിന് തൊട്ടുമുമ്പ് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക എന്നത് പലർക്കും വലിയൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്നാൽ ഇനി ആ പ്രശ്നമില്ല. വളരെ വേഗത്തിൽ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ സഹായിക്കുന്ന 5 എളുപ്പവഴികൾ പരിചയപ്പെടാം...
വെളുത്തുള്ളി അല്ലികൾ പരന്ന കട്ടിംഗ് ബോർഡിൽ വച്ച് കത്തിയുടെ പരന്ന ഭാഗം ഉപയോഗിച്ച് ചെറുതായി ഒന്ന് പ്രസ്സ് ചെയ്യുക. തൊലി എളുപ്പത്തിൽ വേർപെട്ടു വരും.
വെളുത്തുള്ളി അല്ലികൾ കുറച്ചുസമയം വെയിലത്തു വയ്ക്കുക. അതിനുശേഷം ഇവ ഒരു അടപ്പുള്ള പാത്രത്തിലോ ബൗളിലോ ഇട്ട് നന്നായി കുലുക്കുക.
തിളപ്പിച്ച വെള്ളത്തിലേക്ക് ഇട്ട് മാറ്റിവയ്ക്കുക. ചൂടുവെള്ളത്തിൽ കിടന്ന് തൊലി മൃദുവായി മാറുമ്പോൾ എളുപ്പത്തിൽ അടർത്തിയെടുക്കാം.
ഓവനിലോ നോൺസ്റ്റിക് പാനിലോ ബൗളിൽ വെളുത്തുള്ളി അല്ലികൾ വച്ച് 5 മിനിറ്റ് ചെറുതീയിൽ ചൂടാക്കുക.
ചെറുതായി ചൂടായ ശേഷം തൊലി നീക്കം ചെയ്താൽ വളരെ പെട്ടെന്ന് കഷണങ്ങൾ വേർപെട്ടു കിട്ടും. ഇതും നിങ്ങൾക്ക് പരീക്ഷിക്കാം.
പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് വെളുത്തുള്ളി അല്ലികൾ എടുത്ത് കൈകൾക്കിടയിൽ വച്ച് നന്നായി തിരുമ്മിയ ശേഷം തൊലി നീക്കം ചെയ്യാം.