08  March 2026

SHIJI MK

സ്റ്റീല്‍ പാത്രം നിറംമങ്ങിയോ?  തിളക്കം വര്‍ധിപ്പിക്കാനിതാ ടിപ്പ്‌ 

Image Credit: Getty Images

ഭൂരിഭാഗം ഇന്ത്യന്‍ വീടുകളിലും ഉപയോഗിക്കുന്നത് സ്റ്റീല്‍ പാത്രങ്ങളായിരിക്കും. വില കൂടിയ മറ്റ് പല പാത്രങ്ങളുണ്ടെങ്കിലും അവര്‍ക്ക് എപ്പോഴും താത്പര്യം സ്റ്റീല്‍ പാത്രങ്ങളോടാണ്.

സ്റ്റീല്‍ പാത്രം

എന്നാല്‍ അധികകാലം സ്റ്റീല്‍ പാത്രം പുതുമയോടെ സൂക്ഷിക്കാന്‍ സാധിക്കില്ല. സ്ഥിരമായി ഉപയോഗിക്കുന്ന ഇവയില്‍ കറ പിടിക്കുകയും മങ്ങല്‍ സംഭവിക്കുകയും ചെയ്യുന്നത് സാധാരണമാണ്.

എന്നാല്‍

പാത്രത്തിന്റെ നിറം വര്‍ധിപ്പിക്കാനായി പ്രയോഗിക്കാവുന്ന മാര്‍ഗങ്ങളിലൊന്നാണ് നാരങ്ങയും ഉപ്പും. ഒരു നാരങ്ങ രണ്ടായി മുറിച്ച് അതില്‍ ഉപ്പ് വിതറി പാത്രത്തില്‍ ഉരച്ച് നിറം വര്‍ധിപ്പിക്കാവുന്നതാണ്.

വഴിയുണ്ട്

പാത്രങ്ങളില്‍ കറയുണ്ടെങ്കില്‍ ബേക്കിങ് സോഡ ഉപയോഗിച്ചും നീക്കം ചെയ്യാം. അല്‍പം ബേക്കിങ് സോഡ പാത്രത്തില്‍ വിതറി അതിലേക്ക് വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യാം. ശേഷം ഇതുപയോഗിച്ച് പാത്രം കഴുകാം.

ബേക്കിങ് സോഡ

സ്റ്റീല്‍ പാത്രങ്ങളിലുണ്ടാകുന്ന എണ്ണക്കറകളും പാടുകളും നീക്കം ചെയ്യാന്‍ ഒരു സ്പൂണ്‍ വിനാഗിരി മതി. അതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് പാത്രം കഴുകിയാണ് സ്റ്റീല്‍ പുതിയത് പോലെ തിളങ്ങും.

വിനാഗിരി

സ്റ്റീല്‍ പാത്രം കഴുകാന്‍ എപ്പോഴും ഉപയോഗിക്കേണ്ടത് ശരിയായ സ്‌ക്രബറാണ്. പഴകിയതും കടുപ്പമുള്ളതുമായി സ്‌ക്രബറുകള്‍ ഒഴിവാക്കണം. ഇത് സ്‌ക്രാച്ചുകള്‍ വരുന്നതിന് കാരണമാകും.

സ്‌ക്രബര്‍

എന്നാല്‍ ഇതെല്ലാം ചെയ്യുന്നതിന് പുറമെ, ഉപയോഗിച്ചതിന് ശേഷം ഉടന്‍ തന്നെ പാത്രം കഴുകുന്ന ശീലവും ഉണ്ടായിരിക്കണം. ഇത് കറയും എണ്ണയും പിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. തിളക്കവും നിലനിര്‍ത്തും.

ശ്രദ്ധിക്കാം