7 March 2026

Aswathy Balachandran

തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ പഴം വിഴുങ്ങിയാൽ പോരാ

Image Courtesy: Getty

മീൻമുള്ള് തൊണ്ടയിൽ കുടുങ്ങിയാൽ ആദ്യം പഴമോ ചോറോ കഴിക്കാനാണ് എല്ലാവരും പറയുക. ഇത് എപ്പോഴും ശരിയല്ല എന്ന് വിദ​ഗ്ധർ പറയുന്നു. 

മീൻമുള്ള്

വലിയ മുള്ളാണ് കുടുങ്ങിയതെങ്കിൽ പഴം വിഴുങ്ങുന്നത് ഒഴിവാക്കണം. ഇത് മുള്ള് കൂടുതൽ ആഴത്തിൽ തറയ്ക്കാനും അന്നനാളത്തിൽ മുറിവുണ്ടാക്കാനും കാരണമായേക്കാം.

പഴം വിഴുങ്ങുന്നത്

മുള്ള് കുടുങ്ങിയതായി തോന്നിയാൽ ആദ്യം ചെയ്യേണ്ടത് നന്നായി ചുമയ്ക്കുക എന്നതാണ്. ഇത് മുള്ള് ഇളകി വരാൻ സഹായിക്കും.

ചുമയ്ക്കുക

ഒരു സ്പൂൺ ഒലിവ് ഓയിൽ കുടിക്കുന്നത് തൊണ്ടയിൽ ഒരു ലൂബ്രിക്കന്റ് ആയി പ്രവർത്തിക്കുകയും മുള്ള് തെന്നിമാറി ആമാശയത്തിലേക്ക് ഇറങ്ങാൻ സഹായിക്കുകയും ചെയ്യും.

ഒലിവ് ഓയിൽ

ഒരു കഷ്ണം ബ്രെഡ് വെള്ളത്തിലോ പാലിലോ മുക്കി പകുതി നനഞ്ഞ പാകത്തിൽ വിഴുങ്ങുക. ബ്രെഡിന്റെ ഘടന മുള്ളിനെ പറ്റിപ്പിടിച്ച് താഴേക്ക് കൊണ്ടുപോകാൻ സഹായിക്കും.

ബ്രെഡ് വിദ്യ

ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് തൊണ്ട കുലുക്കി ഉഴിയുന്നത് പേശികളെ അയവുള്ളതാക്കുകയും അണുബാധ തടയുകയും ചെയ്യും.

ഉപ്പുവെള്ളം

വിരലോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് മള്ള് പുറത്തെടുക്കാൻ ശ്രമിക്കരുത്. ഇത് വീക്കമുണ്ടാക്കാനും സ്ഥിതി വഷളാക്കാനും ഇടയാക്കും.

സമ്മർദ്ദം

ശ്വാസംമുട്ടൽ, അമിതമായ രക്തസ്രാവം, കഠിനമായ വേദന എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു ENT ഡോക്ടറെ സമീപിച്ച് എൻഡോസ്കോപ്പി വഴി മുള്ള് നീക്കം ചെയ്യണം.

ഡോക്ടറുടെ സഹായം