13 March 2026
SHIJI MK
Image Credit: Getty Images
ഫ്രൈഡ് റൈസ് കഴിക്കാന്‍ ഇഷ്ടമല്ലേ നിങ്ങള്‍ക്ക്? സാധാരണയായി ചിക്കന്‍, വെജിറ്റബിള്‍സ് എന്നിവ കൊണ്ടെല്ലാമാണ് ഫ്രൈഡ് റൈസ് തയറാക്കാറുള്ളത്. എന്നാല്‍ ഇനിയൊന്ന് വെറൈറ്റി പിടിക്കാം.
മഷ്റൂം ഫ്രൈഡ് റൈസ് ഉണ്ടാക്കി വേണം ഇത്തവണ എല്ലാവരെയും ഞെട്ടിക്കാന്‍. വളരെ സിമ്പിളും ടേസ്റ്റിയുമായ വിഭവമാണ് മഷ്‌റൂം ഫ്രൈഡ് റൈസ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?
പകുതി വേവിച്ചെടുത്ത ചോറ്, മഷ്‌റൂം 1 കപ്പ്, ഉള്ളി 1 എണ്ണം, വെളുത്തുള്ളി 4 അല്ലി, ക്യാരറ്റ് അരക്കപ്പ്, ക്യാപ്‌സിക്കം അരക്കപ്പ്, സോയ സോസ് 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി അല്ലെങ്കില്‍ കുരുമുളകുപൊടി അര ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, എണ്ണ രണ്ട് ടേബിള്‍ സ്പൂണ്ട, സ്പ്രിങ് ഓണിയന്‍ ആവശ്യത്തിന്.
ആദ്യം തന്നെ പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കാം. ശേഷം വെളുത്തുള്ളിയും ഉള്ളിയും വഴറ്റണം. ആദ്യം വെളുത്തുള്ളി ചേര്‍ത്ത് വഴറ്റിയതിന് ശേഷം വേണം ഉള്ളിയിട്ട് കൊടുക്കാന്‍.
മഷ്റൂം വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് സോയ സോസ്, മുളകുപൊടി അല്ലെങ്കില്‍ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കാം. ശേഷം വേവിച്ച ചോറ് കുറച്ചുകുറച്ചായി ഇട്ടുകൊടുക്കാം.
അവസാനമായി അതിലേക്ക് സ്പ്രിങ് ഓണിയന്‍ വിതറിക്കൊടുത്ത് 2 മിനിറ്റ് വേവിക്കാം, അതിന് ശേഷം തീ ഓഫ് ചെയ്തുവെക്കാം. ചൂടോടെ മഷ്‌റൂം ഫ്രൈഡ് റൈസ് കഴിക്കാവുന്നതാണ്.