12 March 2026

Aswathy Balachandran

ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?

Image Courtesy: Getty

സാധാരണഗതിയിൽ വീട്ടിൽ തയ്യാറാക്കിയ തൈര് ഫ്രിഡ്ജിൽ വെച്ചാൽ 5 മുതൽ 7 ദിവസം വരെ കേടുകൂടാതെ ഇരിക്കും.

കാലാവധി

കടയിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് തൈര് ആണെങ്കിൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന 'Expiry Date' അല്ലെങ്കിൽ 'Use By' തിയതി വരെ ഉപയോഗിക്കാം.

പാക്കറ്റ് തൈര്

ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളുടെ മണം തൈരിൽ പിടിക്കാതിരിക്കാനും വായുസഞ്ചാരം നിയന്ത്രിക്കാനും എപ്പോഴും എയർ ടൈറ്റ് ആയ പാത്രത്തിൽ വേണം തൈര് സൂക്ഷിക്കാൻ.

അടച്ചു സൂക്ഷിക്കുക

തൈര് സൂക്ഷിക്കാൻ ചില്ല് പാത്രങ്ങളോ സെറാമിക് പാത്രങ്ങളോ ആണ് ഏറ്റവും അനുയോജ്യം. സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കാം, എന്നാൽ അലുമിനിയം പാത്രങ്ങൾ ഒഴിവാക്കുക.

തിരഞ്ഞെടുപ്പ്

തൈര് ആവശ്യത്തിന് ഉറച്ചാലുടൻ ഫ്രിഡ്ജിലേക്ക് മാറ്റുക. ഇത് ബാക്ടീരിയകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുകയും തൈര് അമിതമായി പുളിക്കുന്നത് തടയുകയും ചെയ്യും.

പുളിപ്പ് 

ദിവസങ്ങൾ കഴിയുമ്പോൾ തൈരിന് മുകളിൽ തെളിഞ്ഞ വെള്ളം കാണപ്പെടാം. ഇത് കേടായതല്ല, ഈ വെള്ളം ഊറ്റിക്കളയുകയോ അല്ലെങ്കിൽ വീണ്ടും ഇളക്കി യോജിപ്പിക്കുകയോ ചെയ്യാം.

വേർതിരിയുന്നത്

തൈര് എടുക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ മാത്രം ഉപയോഗിക്കുക. 

ശുചിത്വം പ്രധാനം

തൈരിന്റെ നിറം മാറുകയോ (മഞ്ഞ കലർന്ന നിറം), അസാധാരണമായ കയ്പ്പോ ചീഞ്ഞ മണമോ അനുഭവപ്പെടുകയോ ചെയ്താൽ അത് ഉപയോഗിക്കരുത്.

കേടായോ