29 MAR 2026

NEETHU VIJAYAN

വിഷുവിന് ചക്ക പായസം ഇങ്ങനെ ഉണ്ടാക്കൂ, അടപ്രഥമൻ  മാറി നിൽക്കും

 Image Courtesy: Getty Images

ചക്ക സീസണായതിനാൽ ഇത്തവണത്തെ വിഷുവിന് സദ്യയ്ക്ക് നല്ല കിടിലൻ ചക്കപായസം തന്നെ തയ്യാറാക്കിയാലോ. ഇതാ എളുപ്പത്തിലുള്ള റെസിപ്പി.

ചക്ക

ചക്ക വരട്ടിയത്, ശർക്കര പാനി, ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ, അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ചേരുവകൾ

ഉരുളിയിൽ അല്പം നെയ്യ് ഒഴിച്ച് ചക്ക വരട്ടിയത് അതിലേക്ക് ഇടുക. ശേഷം ഇതിലേക്ക് അരിച്ചെടുത്ത ശർക്കര പാനി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

ചക്ക വരട്ടിയത്

ആദ്യം മൂന്നാം പാലും പിന്നീട് രണ്ടാം പാലും ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക. അത് കുറുകി വരുമ്പോൾ മധുരം നോക്കുക. വേണമെങ്കിൽ അല്പം പഞ്ചസാര ചേർക്കാം.

തേങ്ങാപ്പാൽ

പായസം നന്നായി കുറുകിവരുമ്പോൾ അതിലേക്ക് കട്ടിയുള്ള ഒന്നാം പാൽ ചേർക്കുക. അതിനുശേഷം പായസം അധികം തിളപ്പിക്കരുത്. മീഡിയം തീയിൽ വേണം പാചകം.

ഒന്നാം പാൽ

പായസത്തിൻ്റെ രുചി കൂട്ടാൻ അതിലേക്ക് അല്പം ഏലയ്ക്കപ്പൊടിയും ചുക്കുപൊടിയും ജീരകപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

രുചിക്ക്

ശേഷം പായസത്തിലേക്ക് നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും വിതറാം. രുചിയൂറും ചക്ക പായസം റെഡി. 

ചക്ക പായസം