04 JAN 2026
Sarika KP
Image Courtesy: pinterest
എല്ലാവർക്കും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് സാമ്പാർ. പരിപ്പും പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന സാമ്പാർ എല്ലാവർക്കും ഇഷ്ടമാണ്.
എന്നാൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി നല്ല സമയം എടുക്കുമെന്ന് മാത്രമല്ല കുറെ പച്ചക്കറികളും ആവശ്യമാണ്.
എന്നാൽ ഇവയൊന്നുമില്ലാതെയും സാമ്പാർ ഉണ്ടാക്കിയെടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സാമ്പാർ തയാറാക്കിയാലോ?
ചെറിയ ഉള്ളി -10 എണ്ണം,തക്കാളി– 2 എണ്ണം,പച്ചമുളക്– 2 എണ്ണം,ഉണക്കമുളക്– 2 എണ്ണം,കടുക്– കാൽ ടീസ്പൂൺ,കായപ്പൊടി, ഉലുവ,ഉപ്പ് വെളിച്ചെണ്ണ
ആദ്യം തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും സാമ്പാർ പൊടിയും കുറച്ച് വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കാൻ വയ്ക്കുക.
വെന്തതിനു ശേഷം തക്കാളിയും ഉള്ളിയും ചേർന്ന് മിക്സിയിൽ അരക്കുക. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവായും കറിവേപ്പിലയും ഉണക്കമുളകും ചേർക്കുക.
ഇവ നന്നായി മൂത്തുവരുമ്പോൾ അരച്ച് വച്ച തക്കാളി കൂട്ടിലേക്ക് ചേർക്കാം. ഇത് നന്നായി ഇളക്കി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കറി ചെറിയ തീയിൽ ചെറുതായി തിളപ്പിച്ചെടുക്കുക.
കിടിലൻ സാമ്പാർ റെഡി. ഇവ ഇഡ്ഡലിയ്ക്കും ദോശയ്ക്കും ഒപ്പം നല്ല കോമ്പിനേഷനാണ്. ചോറിനൊപ്പവും ചേർത്ത് കഴിക്കാം.