16 June 2026

Nithya V

പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം

Photo Credit: Getty Images

പാൽ പിരിഞ്ഞുപോവുക എന്നത് അടുക്കളയിൽ സ്ഥിരം സംഭവിക്കുന്ന കാര്യമാണ്. ഇങ്ങനെ പിരിഞ്ഞുപോകുന്ന പാൽ കളയുകയാണ് പതിവ്.

പാൽ

എന്നാലിനി അത് വേണ്ട, പകരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല ഒന്നാന്തരം ഒരു മധുര പലഹാരം ഉണ്ടാക്കിയാലോ

പലഹാരം

പാൽ, നാരങ്ങാനീര്, റവ, പഞ്ചസാര, വെള്ളം, ഏലയ്ക്ക എന്നീ ചുരുക്കം ചേരുവകൾ മാത്രം മതി രുചികരമായ പലഹാരം തയ്യാറാക്കുവാൻ.

ചേരുവകൾ

മൂന്ന് കപ്പ് പാൽ പാത്രത്തിലെടുത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക. തിളച്ചു വന്ന പാലിലേയ്ക്ക് അൽപ്പം നാരങ്ങാനീരു കൂടിചേർത്തിളക്കുക.

നാരങ്ങ നീര്

പിരിഞ്ഞു വന്ന പാലിൻ്റെ വെള്ളം അരിച്ചു കളഞ്ഞതിനു ശേഷം നന്നായി പൊടിച്ചു വെയ്ക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ റവ ചേർക്കാം.

റവ

ഇവ കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് പഞ്ചസാര ചൂടാക്കുക.

ഉരുളകളാക്കാം

രണ്ട് കപ്പ് വെള്ളം ചേർത്തിളക്കി പഞ്ചസാര ലായനി തയ്യാറാക്കുക. ഇതിലേക്ക് നാല് ഏലയ്ക്ക് ചേർക്കാം.

പഞ്ചസാര ലായനി

പഞ്ചസാര ലായനിയിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് പത്ത് മിനിറ്റ് നല്ല ഫ്ലെയ്മിൽ വേവിച്ചെടുക്കാം.

റെഡി