17 November 2026
SHIJI MK
Image Credit: Getty Images
മലയാളികളുടെ പ്രഭാതഭക്ഷണത്തില്‍ ഇടിയപ്പത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. മുട്ടക്കറിയും കടലക്കറിയും തേങ്ങാപ്പാലും പഞ്ചസാരയും തുടങ്ങി പല വിഭവങ്ങള്‍ക്കൊപ്പവും ഇടിയപ്പം കഴിക്കാം.
കൈകള്‍ വേദനിക്കാതെ, മാവ് കൈകൊണ്ട് കുഴയ്ക്കാതെ തന്നെ എളുപ്പത്തില്‍ ഇടിയപ്പം തയാറാക്കാന്‍ ഒരു വഴിയുണ്ട്. വെറും ഒരു മിനിറ്റ് കൊണ്ട് മൃദുവായ ഇടിയപ്പം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഈ രീതി പരീക്ഷിച്ചുനോക്കാം.
അരിപ്പൊടി 1 കപ്പ്, തിളച്ച വെള്ളം ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ 1 ടീസ്പൂണ്‍, തേങ്ങ ചിരകിയത് ആവശ്യത്തിന്.
ആദ്യം ഒരു പാത്രത്തില്‍ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം വെളിച്ചെണ്ണയും ചേര്‍ക്കാം. ശേഷം തിളച്ച വെള്ളം കുറേശ്ശെയായി ഒഴിച്ച് ഇളക്കുക.
മാവ് കൈകൊണ്ട് കുഴയ്‌ക്കേണ്ട ആവശ്യമില്ല. ചൂടുള്ള വെള്ളം ചേര്‍ത്ത് സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുമ്പോള്‍ തന്നെ മാവ് നന്നായി യോജിച്ചുവരും.
ശേഷം തയാറാക്കിയ മാവ് ഇടിയപ്പച്ചിലില്‍ നിറയ്ക്കുക. ഇടിയപ്പത്തട്ടില്‍ അല്‍പം തേങ്ങ ചിരകിയത് വിതറിയ ശേഷം മാവ് വട്ടത്തില്‍ പിഴിഞ്ഞൊഴിക്കാം.
ഇനി ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെള്ളം തിളപ്പിച്ച് ഇടിയപ്പത്തട്ടുകള്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം. ഏകദേശം 57 മിനിറ്റ് വേവിച്ചാല്‍ മൃദുവായ ഇടിയപ്പം തയാറാകും.
അരിപ്പൊടിയിലേക്ക് തിളച്ച വെള്ളം തന്നെ ചേര്‍ക്കണം. വെള്ളത്തിന്റെ അളവ് കൂടിയാല്‍ മാവ് ഒട്ടിപ്പിടിക്കാനും കുറഞ്ഞാല്‍ ഇടിയപ്പം പിഴിയാന്‍ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.