22 May 2025
Sarika KP
Pic Credit: Freepik
കേരളത്തിൽ ഇപ്പോൾ ചക്കയുടെ സീസണാണ്. പഴുത്തതും പചയുമായ ചക്ക വച്ച പല തരത്തിലുള്ള പരീക്ഷണങ്ങളാണ് മിക്ക വീടുകളിലും നടക്കുന്നത്
ചക്ക വിഭവങ്ങളുടെ മണമായിരിക്കും മിക്ക മലയാളിയുടെ അടുക്കളയിലും ഇപ്പോൾ. ഇതിനൊപ്പം നല്ല ചക്ക അച്ചാർ കൂടി തയ്യാറാക്കിയാലോ
പച്ചച്ചക്ക - രണ്ട് കപ്പ്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചെറുതായി നുറുക്കിയത് - ഒന്നര ടീസ്പൂൺ,കറിവേപ്പില - മൂന്ന് തണ്ട്, ഉലുവ - രണ്ടേകാൽ ടീസ്പൂൺ
കടുക് - ഒന്നര ടീസ്പൂൺ, ജീരകം - കാൽടീസ്പൂൺ, കായം - അരക്കഷണം, വിനാഗിരി - അരക്കപ്പ്, ഉപ്പ് - ആവശ്യത്തിന്, കടുക്‌പൊടി - കാൽ ടീസ്പൂൺ
പഞ്ചസാര - രണ്ട് ടീസ്പൂൺ, മുളകുപൊടി - രണ്ട് ടീസ്പൂൺ, മഞ്ഞൾപ്പൊടി - കാൽടീസ്പൂൺ, എള്ളെണ്ണ - അരക്കപ്പ്
പച്ചച്ചക്ക ചെറുതായി മുറിച്ച് ഉപ്പും മഞ്ഞളും പുരട്ടി ആവിയിൽ പുഴുങ്ങുക. എള്ളെണ്ണ ചൂടാക്കി കടുകും ഉലുവയുമിട്ട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയിടുക.
ഇതിലേക്ക് കറിവേപ്പില, ഉലുവ, ഒരുടീസ്പൂൺ കടുക്, കാൽടീസ്പൂൺ ജീരകം, കായം എന്നിവ വറുത്ത് പൊടിച്ചതും ചേർത്ത് ചെറുതീയിൽ ഇളക്കുക.
ഇനി ചക്കയും പഞ്ചസാരയും വിനാഗിരിയും ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കുക. കടുക്‌പൊടി ചേർക്കണം. തണുത്തശേഷം കുപ്പിയിലാക്കുക.