22 MAY 2025

TV9 MALAYALAM

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതാണോ? ആരോഗ്യത്തിന് ദോഷകരമോ.

Image Courtesy: FREEPIK

മിക്ക വീടുകളിലും പ്രാതലിന് കണ്ടുവരുന്ന ഒന്നാണ് പീനട്ട് ബട്ടർ. പോഷക സമ്പുഷ്ടമായ ഘടന കാരണം ഇവ വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

പീനട്ട് ബട്ടർ

ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) കുറയ്ക്കാനും ഹൃദ്രോഗയാരോ​ഗ്യം സംരക്ഷിക്കാനും നല്ലതാണ്.

കൊഴുപ്പ്

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ധാതുവായ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമായാണ്  പീനട്ട് ബട്ടർ കണക്കാക്കുന്നത്.

മഗ്നീഷ്യം

ഇതിൽ റെസ്വെറാട്രോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

ആന്റിഓക്‌സിഡന്റ്

ഇവയിൽ നാരുകളും പ്രോട്ടീനും ധാരാളമുണ്ട്. വയറു നിറഞ്ഞതായി തോന്നിപ്പിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.

ശരീരഭാരം

പീനട്ട് ബട്ടിറിൽ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.

ഗ്ലൈസെമിക് സൂചിക

നിയാസിൻ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും ആരോഗ്യത്തിനും നല്ലതാണ്.

തലച്ചോറിന്

പീനട്ട് ബട്ടറിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെയും മലവിസർജ്ജനത്തെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിൻ്റെ ആരോ​ഗ്യം സംരക്ഷിക്കുന്നു.

കുടലിൻ്റെ ആരോ​ഗ്യം