07 August 2025
Jayadevan A M
Image Courtesy: Getty, Unsplash, Pexels
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കാന്‍ നമ്മളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ഇതിന് ടെഗന്‍ മിഷേല്‍ എന്ന മെറ്റബോളിക് ഫാറ്റ് ലോസ് കോച്ച് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നോക്കാം
ഇനി പറയുന്ന അഞ്ച് ശീലങ്ങള്‍ രാവിലെ പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ടെഗന്‍ മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി
നാരങ്ങ അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗർ വെള്ളം രാവിലെ ഉപയോഗിക്കണമെന്നും ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനടക്കം ഇത് ഗുണകരമാണെന്നും ടെഗന്‍ മിഷേല്‍ പറയുന്നു
രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നതും നല്ലത്. മെറ്റബോളിസം നിയന്ത്രിക്കുന്നതടക്കം പല ഗുണങ്ങള്‍ ഇതിനുണ്ട്
രാവിലെയുള്ള സ്‌ട്രെച്ചിങ് നല്ലതാണെന്നും രക്തചംക്രമണവും ദഹനവുമടക്കം മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണെന്നും ടെഗന്‍ മിഷേല്‍ നിര്‍ദ്ദേശിച്ചു
പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം പ്രധാനമാണ്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകും. വിശപ്പും കൂടും
യോഗ, ധ്യാനം തുടങ്ങിയവ രാവിലെ ചെയ്യുന്നത് നല്ലതാണ്. ശാന്തമായി ദിനം ആരംഭിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത് സഹായകരമാകും
ഈ നിര്‍ദ്ദേശങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. ജീവിതരീതികളിലെ ഏത് മാറ്റവും ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് മാത്രം ചെയ്യുക