August 7 2025
Sarika KP
Image Courtesy: Unsplash
മിക്കവരും ഉച്ചഭക്ഷണമോ, അത്താഴമോ കഴിച്ചതിനു ശേഷം ഒരു കപ്പ് ചായയോ കട്ടൻചായയോ കുടിക്കുന്ന ശീലം ഉണ്ടാകും.
പോഷകങ്ങളുടെ ആഗിരണം തടസപ്പെടുത്തുന്നതിനാൽ, ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് നല്ലതല്ലെന്നാണ് ചില ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് ചില പോഷകങ്ങളുടെ, പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നത്.
ചായയിൽ ടാനിനുകൾ, പോളിഫെനോളുകൾ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. (Video Credits: pexels)
ബ്ലാക്ക് ടീയിലും ഗ്രീൻ ടീയിലും വലിയ അളവിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.
ഗർഭിണികൾ, കൗമാരക്കാർ, വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കിയവർ തുടങ്ങിയവർ ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് ദോഷകരമാണ്.
എന്നാൽ മസാല ചായയിൽ അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ ചില ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണെന്നും വിദഗ്ധർ പറയുന്നു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുറഞ്ഞത് 30 മുതൽ 60 മിനിട്ടിന് ശേഷം ചായ കുടിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.