11 JULY 2025
Sarika KP
Image Courtesy: Getty Images
സാരി ഉടുക്കാൻ ഇഷ്ടമുള്ളവരായിരിക്കും മിക്കവരും. എന്നാൽ പലർക്കും അത് ധരിക്കുന്നതോർത്ത് പേടിയുണ്ടാകും. പ്രത്യേകിച്ചും ഊരിപ്പോകുമോ എന്നോർത്ത്.
എന്നാൽ ഇനി സാരി ഊരിപ്പോകുമോ എന്നോർത്ത് ടെൻഷൻ അടിക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അത് ഏതൊക്കെയെന്ന് അറിയാം.
സാരി ഉടുക്കുന്നതിന് മുൻപ് ആദ്യം ശ്രദ്ധിക്കേണ്ടത് ചെരുപ്പാണ്. അല്‍പം ഹീലുള്ളത് തന്നെയാണ് സാരിയ്ക്കൊപ്പം മാച്ച് ആവുക. ഇത് സാരി ഉടുക്കുന്നതിനു മുമ്പേ ഇടുക.
സാരിയുടുക്കുമ്പോള്‍ ഒരു സ്ലീം ലുക്ക് തോന്നാന്‍ ഒതുങ്ങിയിരിക്കുന്ന ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നടക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകും. ചിലപ്പോൾ ഞൊറി തടഞ്ഞ് വീഴാനും മതി.
നീളത്തിനനുസരിച്ച് കൃത്യ അളവിലുള്ള പാവാട വാങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ പാവാട പുറത്തു കാണുകയോ, വയറിൽ ചുരുട്ടി കൂട്ടി വയ്ക്കുകയോ ചെയ്യേണ്ടി വരും
ചെറിയ ഞൊറികൾ എടുത്ത് നന്നായി ടക്ക് ഇൻ ചെയ്യാം. വേണമെങ്കിൽ ഒരു സേഫ്റ്റി പിന്നും ഉപയോഗിക്കാം. ഹെയർ സ്ട്രെയ്റ്റ്നർ വച്ച് ഞൊറി ഒന്ന് ഒതുക്കി കൊടുക്കുന്നതും നന്നായിരിക്കും.
ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വിധത്തില്‍ പ്ലീറ്റ് ഒതുക്കി ഉടുക്കാന്‍ ശ്രദ്ധിക്കുക.നേരത്തെ പ്ലീറ്റ് എടുത്ത് വയ്ക്കുന്നത് നല്ലതാണ്