9 September 2026

ASHLI C

ഹെൽമറ്റ് കാരണം  മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!

Image Courtesy: Getty Images

എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് ഹെൽമറ്റ് വെക്കുന്നതിന്റെ ഫലമായുണ്ടാകുന്ന മുടികൊഴിച്ചിൽ. അതിനുള്ള പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്.

ഹെൽമറ്റ്

ഹെൽമറ്റ് വെക്കുന്നതിനു മുമ്പായി തലയിൽ വൃത്തിയുള്ള കോട്ടൻ തുണിയോ അല്ലെങ്കിൽ  റൈഡിങ് ക്യാപ്പോ ഉപയോഗിക്കുക.

സ്കാഫ്

ഈർപ്പമുള്ള മുടിയിൽ ഒരിക്കലും  ഹെൽമറ്റ് വെക്കരുത്. ഇത് മുടി കൊഴിയുന്നതിനും അഴുക്ക് അടിഞ്ഞു കൂടുന്നതിനും കാരണമാകും. 

 ഈർപ്പമുള്ള മുടി 

 ഹെൽമറ്റിന്റെ അളവ് എപ്പോഴും നിങ്ങളുടെ തലയ്ക്ക് കൃത്യമായിരിക്കണം. ഒരുപാട് മുറുകിയതോ അയഞ്ഞതോ ആയ ഹെൽമറ്റ് ധരിക്കരുത്. 

അളവ്

ഹെൽമറ്റിന്റെ അക വശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.അതിൽ അഴുക്കും ബാക്ടീരിയയും അടിഞ്ഞു കൂടി തലയ്ക്ക് ദോഷകരമാകും.

വൃത്തി

 ഹെൽമറ്റ് വെക്കുന്നതിന് മുമ്പായി മുടി വല്ലാതെ മുറുക്കി കെട്ടരുത്. പകരം താഴ്ത്തി കെട്ടുകയോ ബൺ ഇടുകയോ ചെയ്യാം.

മുടി കെട്ടുന്നത്

ഹെൽപ്പ് ഒരിക്കലും മുന്നോട്ടു വലിച്ചൂരരുത് പകരം സ്ട്രാപ്പ് ഊരി വീതി കൂട്ടിയതിനു ശേഷം മാത്രം ഊരുക.

ഹെൽമറ്റ് ഊരുന്ന രീതി 

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നേരിയ അളവിൽ വെളിച്ചെണ്ണയോ മറ്റ് ഹെയർ ഓയിലോ പുരട്ടി തലയോട്ടി വരണ്ടുപോകാതെ സൂക്ഷിക്കുക.

ഈർപ്പം