25 May 2026

Aswathy Balachandran

രുചിയ്ക്കൊപ്പം  ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ

 Image Courtesy: Getty Images

മഴക്കാലത്ത് കൊതി മാറ്റാനും തണുത്ത കാലാവസ്ഥയിൽ ശരീരത്തിന് ഊഷ്മളത നൽകാനും ആരോഗ്യകരമായ സൂപ്പുകൾ മികച്ചൊരു തിരഞ്ഞെടുപ്പാണ്.

ഭക്ഷണം

മഴക്കാലത്ത് സാധാരണയായി കണ്ടുവരാറുള്ള മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾ ഒഴിവാക്കാനും ആരോഗ്യ സംരക്ഷണത്തിനും സൂപ്പുകൾ കഴിക്കുന്നത് നല്ലതാണ്.

മുഖക്കുരു 

നന്നായി വഴറ്റിയെടുത്ത കൂണും സവാളയും വെജിറ്റബിൾ സ്റ്റോക്കും ചേർത്ത് 30-40 മിനിറ്റ് വേവിച്ച ശേഷം അടിച്ചെടുത്ത്, ഫ്രഷ് ക്രീമും കുരുമുളകുപൊടിയും ചേർത്ത് ഇത് തയ്യാറാക്കാം.

മഷ്‌റൂം സൂപ്പ്

മഷ്‌റൂം സൂപ്പിലും ഫ്രഞ്ച് ഒണിയൻ സൂപ്പിലും ഉപയോഗിക്കുന്ന വെജിറ്റബിൾ സ്റ്റോക്ക് ഉണ്ടാക്കാൻ വലിയ സവാള, കാരറ്റ്, സെലറി, വെളുത്തുള്ളി, കുരുമുളക്, വയനയില എന്നിവയാണ് ഉപയോഗിക്കുന്നത്.

വെജിറ്റബിൾ സ്റ്റോക്ക്

വെണ്ണയിൽ വഴറ്റിയ സവാളയിലേക്ക് മൈദയും വെജിറ്റബിൾ സ്റ്റോക്കും ചേർത്ത് 45 മിനിറ്റോളം ചെറിയ തീയിൽ തിളപ്പിച്ചുണ്ടാക്കുന്ന ഒന്നാണിത്.

ഒണിയൻ സൂപ്പ്

ഫ്രഞ്ച് ഒണിയൻ സൂപ്പിന്റെ സ്വാദ് കൂട്ടാൻ, ടോസ്റ്റ് ചെയ്ത ബ്രെഡിന് മുകളിൽ ചീസ് ചിരകിയിട്ട് ഗ്രിൽ ചെയ്തെടുത്ത ക്രിസ്പി ചീസ് ടോസ്റ്റിനൊപ്പമാണ് ഇത് വിളമ്പേണ്ടത്.

വിളമ്പാം

വെണ്ണയിൽ ഇഞ്ചി, വറ്റൽമുളക്, വെളുത്തുള്ളിപ്പൊടി എന്നിവ വഴറ്റി കോൺഫ്ലോറും തക്കാളി പ്യൂരിയും വെള്ളവും ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

ഇഞ്ചി സൂപ്പ്

ക്യാപ്സിക്കവും തക്കാളിയും വെള്ളം ചേർത്ത് 3 മിനിറ്റ് മൈക്രോവേവ് ചെയ്ത് അടിച്ചെടുത്ത ശേഷം, അതിലേക്ക് പാലും, ചീസ്, വെണ്ണയും ചേർത്ത് സൂപ്പ് തയ്യാറാക്കാം.

ക്യാപ്സിക്കം