25 May 2026
ASHLI C
PHOTO COURTESY: YOUTUBE SCREENGRAB
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നാടൻ പലഹാരമാണ് ചക്ക വറുത്തത്. നല്ല ക്രിസ്പിയോടെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
vചക്ക അരിഞ്ഞ ശേഷം അതിലെ ജലാംശം പൂർണമായി മാറിയതിനു ശേഷം മാത്രം വറക്കുക. ഇതിനായി ചക്ക അരിഞ്ഞ് ടിഷ്യൂ പേപ്പറിലോ, പേപ്പറിലോ ഇടുക.
കട്ടി കുറച്ച് ഒരേ വലിപ്പത്തിൽ വേണം ചക്ക അരിയുവാൻ. കട്ടികൂടിയാൽ ചക്കയുടെ ഉൾഭാഗം സോഫ്റ്റ് ആയിരിക്കും ക്രിസ്പിനസ് ഉണ്ടാവില്ല.
ചക്ക എണ്ണയിലേക്ക് ഇടുമ്പോൾ എണ്ണ നല്ലതുപോലെ ചൂടായിരിക്കണം. ചൂട് കുറഞ്ഞ എണ്ണയിലേക്ക് ഇട്ടു കഴിഞ്ഞാൽ അതിന്റെ ആ ക്രിസ്പിനസ്സ് നഷ്ടപ്പെടും.
എണ്ണയുടെ അളവിനനുസരിച്ച് ചക്ക കഷണങ്ങൾ ചട്ടിയിലേക്ക് ഇടുക ഒരുമിച്ച് ഒരുപാട് വാരിയിട്ടാൽ അതിന്റെ രുചിയും പ്രകൃതവും നഷ്ടപ്പെടും.
ചക്ക എണ്ണയിലിട്ട് പകുതി മൂക്കുമ്പോൾ മാത്രം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വെള്ളം എണ്ണയിലേക്ക് നേരിട്ട് ഒഴിക്കുക.
ചക്ക വറുക്കുമ്പോൾ ആദ്യത്തെ രണ്ടുമൂന്നു മിനിറ്റ് ഉയർന്ന തീയിലും ചക്കയിലെ വെള്ളായം മാറി പത അടങ്ങാൻ തുടങ്ങുമ്പോൾ ഇടത്തരം തീയിലും വറുക്കുക.
ചക്ക നല്ലതുപോലെ മൊരിയുമ്പോൾ എണ്ണയിലെ പതയും തിളച്ചു മാറിയേലും നിൽക്കും കോരി എടുക്കുമ്പോൾ തവികൊണ്ട് തട്ടുമ്പോൾ ഒരു കിലു കിലാ ശബ്ദവും കേൾക്കാം.