25 MAY 2026

NEETHU VIJAYAN

കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും  എന്ത് ചെയ്യും? വഴിയുണ്ടോ

Image Courtesy: Getty Images 

മഴക്കാലത്ത് വായുവിലെ ഈർപ്പം കൂടുന്നത് കൊണ്ടാണ് കട്ടിംഗ് ബോർഡുകളിൽ പൂപ്പലും ബാക്ടീരിയകളും വളരുന്നത്. ഇത് ഗുരുതരമായ ആരോ​ഗ്യ പ്രശനമുണ്ടാകും.

പൂപ്പൽ

ദുർ​ഗന്ധവും പൂപ്പലും അകറ്റാൻ കട്ടിംഗ് ബോർഡിലേക്ക് അല്പം വിനാഗിരി ഒഴിച്ച് നന്നായി സ്ക്രബ്ബ് ചെയ്യുക. ഇതിലെ അസിഡിറ്റി പൂപ്പലിനെ  നശിപ്പിക്കും.

വിനാഗിരി

ബോർഡിന് മുകളിൽ അല്പം ബേക്കിംഗ് സോഡ ഇടുക. അതിനുശേഷം ഒരു ചെറുനാരങ്ങ പകുതിയായി മുറിച്ച് അതുകൊണ്ട് നന്നായി തേച്ചുപിടിപ്പിക്കുക. കറയും പോകും.

ബേക്കിംഗ് സോഡ

മീനും ഇറച്ചിയും വെട്ടുമ്പോൾ ഉണ്ടാകുന്ന കടുത്ത ദുർ​ഗന്ധം മാറ്റാൻ കല്ലുപ്പും ചെറുനാരങ്ങാനീരും ചേർത്ത് ഉരയ്ക്കുക. ബാക്ടീരിയകൾ നശിച്ച്, മണവും മാറും.

ദുർഗന്ധം

കട്ടിംഗ് ബോർഡ് കഴുകിയ ഉടൻ തന്നെ ഒട്ടും വെള്ളമില്ലാതെ തുടച്ച് വൃത്തിയാക്കുക. മഴക്കാലത്ത് ഇത് ഒരിക്കലും കിടത്തിവെക്കരുത്, ചരിച്ചേ വയ്ക്കാവൂ.

കഴുകിയ ശേഷം

മഴക്കാലത്ത് മരത്തിന്റെ ബോർഡുകളേക്കാൾ സുരക്ഷിതം പ്ലാസ്റ്റിക് അല്ലെങ്കിൽ ഫുഡ്-ഗ്രേഡ് അക്രിലിക് ബോർഡുകളാണ്. ഇവയിൽ ഈർപ്പം നിൽക്കില്ല.

തടി

പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽകണ്ടാൽ അവ നന്നായി വൃത്തിയാക്കിയ ശേഷം മാത്രമെ ഉപയോ​ഗിക്കാവൂ. അല്ലെങ്കിൽ വലിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകും. 

ശ്രദ്ധിക്കുക