11 November 2025
Tv9 Malayalam
Image Courtesy: Getty, Freepik
മലയാളികൾക്ക് ചോറില്ലാതെ ഒരു ദിവസം തീരില്ലെന്നതാണ് വെയ്പ്പ്.വേവ് കൂടിയാലും കുറഞ്ഞാലും ചോറ് പ്രശ്നത്തിലുമാകും
വേവ് കൂടിയ ചോറ് പായസത്തിനേ കൊള്ളു എന്നൊരു ശൈലിയുണ്ട്. അത് ചോറായി കഴിക്കാൻ പ്രയാസമുണ്ടെന്ന് ചുരുക്കം. വെള്ളം കൂടിപ്പോകുന്നതോ, വേവ് കൂടുതലുള്ള അരിയോ ആവാം കാരണം
ചോറ് വെന്താലും അത് കുഴഞ്ഞ് പോകുന്നത് പലർക്ക് മടുപ്പുള്ള കാര്യമാണ്. ഇതിനെന്ത് ചെയ്യാൻ സാധിക്കുമെന്ന് നോക്കാം
ചോറ് എത്ര വെന്താലും നിസാരമായൊരു ട്രിക്കിൽ ഇത്തരം കുഴച്ചിൽ ഒഴിവാക്കാം. ഇതിന് വേണ്ടത് വൃത്തിയുള്ളൊരു തുണി മാത്രമാണ്
അരി ഊറ്റിയെടുക്കുന്നതിന് മുൻപ് ചോറ് വേവിക്കുന്ന പാത്രത്തിൽ വായ ഒരു വൃത്തിയുള്ള തുണി വെച്ച് മുകളിൽ പാത്രത്തിൻ്റെ അടപ്പ് വെച്ച് കഞ്ഞിവെള്ളം ഊറ്റികളയണം. എന്നിട്ട് വെള്ളം വാർക്കാനായി വെയ്ക്കാം.
ചോറിലെ വെള്ളമയം മുഴുവനും വായ ഭാഗത്തെ ആ കോട്ടൺ തുണി വലിച്ചെടുക്കും. ഫലമോ നിങ്ങളുടെ ചോറ് ഒട്ടിപ്പിടിക്കാതെ, കുഴയാതെ എടുക്കുകയും ചെയ്യാം