12 November 2025
Abdul Basith
Pic Credit: Unsplash
ബീഫില്ലാത്ത ഭക്ഷണമെനു മലയാളികൾക്ക് ആലോചിക്കാനാവില്ല. കടയിൽ പോകുമ്പോൾ ഫ്രഷ് ബീഫ് തന്നെ തിരഞ്ഞെടുക്കാൻ ചില വഴികളുണ്ട്.
ഫ്രഷ് ബീഫിന് നല്ല ചുവന്നനിറമായിരിക്കും. ഈ നിറം മാറും തോറും ബീഫിൻ്റെ പഴക്കം കൂടിക്കൊണ്ടിരിക്കും. ചുവപ്പ് നിറമുള്ള ബീഫ് പേടിക്കാതെ വാങ്ങാം.
സൂപ്പർ മാർക്കറ്റുകളിൽ കഷ്ണങ്ങളാക്കിയ ബീഫ് കിട്ടും. ഓക്സിഡൈസേഷൻ കാരണം ഈ ബീഫിന് ഉള്ളിൽ ബ്രൗൺ നിറമായിരിക്കും.
പുറത്ത് ചുവപ്പ് നിറവും ഉള്ളിൽ ബ്രൗൺ നിറവുമാണെങ്കിൽ പ്രശ്നമില്ല. പുറത്ത് ഇരുണ്ട നിറമാണെങ്കിൽ പ്രശ്നമാണ്. അത് പഴകിയ ബീഫാണ്.
ഫ്രഷ് ബീഫിൻ്റെ മണം കൃത്യമായി മനസ്സിലാക്കാം. ഗന്ധത്തിന് വൃത്തിയുണ്ടാവും. പഴകിയ, രൂക്ഷമായ മണമാണെങ്കിൽ ബീഫ് വാങ്ങരുത്.
മാംസത്തിലെ കൊഴുപ്പിൻ്റെ അടയാളത്തെ മാർബ്ലിങ് എന്നാണ് പറയുന്നത്. ഇത് മികച്ചതാണെങ്കിൽ അത് ഗുണനിലവാരമുള്ള ബീഫായി കണക്കാക്കപ്പെടുന്നു.
അറുക്കപ്പെട്ട മൃഗം എന്ത് കഴിച്ചു എന്നത് പ്രധാനമാണ്. പുല്ല് കഴിച്ച മൃഗത്തിൻ്റെ മാംസത്തിൽ ഒരു മഞ്ഞ നിറമുണ്ടാവും. ഇതും ഗുണമേന്മ കൂട്ടും.
നല്ല ബീഫ് ആണെന്ന് കരുതി വാങ്ങിയിട്ട് വേവിക്കുമ്പോൾ പഴകിയതോ രൂക്ഷമോ ആയ ഗന്ധം പുറത്തുവന്നാൽ അത് മോശം മാംസമാണ്.