12 NOV 2025

TV9 MALAYALAM

ജലദോഷവും ചുമയും  ഉള്ളപ്പോൾ  തൈര്  കഴിക്കാമോ?

 Image Courtesy: Getty Images

കാലാവസ്ഥ മാറികൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പല രോ​ഗങ്ങളും പിടിമുറുക്കും. ജലദോഷം, ചുമ, മൂക്കടപ്പ്, തുമ്മൽ തുടങ്ങിയവയെല്ലാം പ്രശ്നങ്ങളാണ്.

ജലദോഷം

പണ്ടുമുതൽക്കെ കേൾക്കുന്ന കാര്യമാണ് ജലദോഷവും ചുമയും ഉള്ളപ്പോൾ തൈര് കഴിക്കരുത് എന്ന്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്.

തൈര്

നമ്മുടെ കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ കഴിയുന്ന പ്രോബയോട്ടിക്കുകൾ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രോബയോട്ടിക്ക്

എന്നാൽ ജലദോഷമുള്ള സമയത്ത് ഇവയുടെ തണുപ്പുള്ള സ്വഭാവം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. അതുകൊണ്ടാണ് കഴിക്കരുതെന്ന് പറയുന്നത്.

തണുപ്പ്

ചുമയുള്ളപ്പോൾ തൈര് പോലുള്ള തണുത്തതും പുളിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവ കഫം വർദ്ധിപ്പിക്കുകയും രോ​ഗം വഷളാക്കുകയും ചെയ്യും.

കഫം

തൈര് ഇഷ്ടമാണെങ്കിൽ, തണുപ്പിച്ച് കഴിക്കാതിരിക്കുക. റഫ്രിജറേറ്ററിൽ വയ്ക്കുന്നത് ഒഴിവാക്കുക, കാരണം തണുത്ത ഭക്ഷണങ്ങൾ തൊണ്ടയിലെ അസ്വസ്ഥതയും കൂട്ടും.

തൊണ്ടയ്ക്ക്

തൈരിൽ കുരുമുളകോ ഒരു നുള്ള് മഞ്ഞളോ ചേർക്കുന്നത് തണുപ്പിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റി നിർത്തും, കൂടാതെ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.   

കുരുമുളക്

എന്നാലും അമിതമായി കഴിക്കരുത്. തൈര് കഴിക്കുന്നതിലൂടെ ലക്ഷണങ്ങൾ വഷളാക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.

അമിതമാകരുത്