31 May 2025
Sarika KP
Image Courtesy: Freepik
ഗുണനിലവാരമുള്ള മാംസ്യാഹാരമാണ് മുട്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന മുട്ടയിൽ നിരവധി ഗുണങ്ങളാണുള്ളത്.
എന്നാൽ പലപ്പോഴും മുട്ട കേട്ടാകുന്ന അവസ്ഥയുണ്ടാകാറുണ്ട്. കടയിൽനിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്‌ചയിൽ കൂടുതൽ പുറത്തു വയ്‌ക്കരുത്.
തോടിലെ സുഷിരത്തിലൂടെ ബാക്‌ടീരിയകൾ മഞ്ഞക്കരുവിൽ പ്രവേശിച്ച് അമിനോ ആസിഡുകളായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് എന്ന ദുർഗന്ധ വാതകം ഉണ്ടാക്കും.
മുട്ടയുടെ ഉണ്ണി നോക്കി മുട്ട നല്ലതോ ചീത്തയോ എന്ന് മനസ്സിലാക്കാം. ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചിരിക്കുന്നതാണെങ്കിൽ മുട്ട നല്ലത്.
മുട്ട പൊട്ടിച്ചു കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ നിൽക്കുകയും വെള്ളക്കരു അപ്പാടെ താഴേക്കു പോകുകയും ചെയ്‌താൽ മുട്ട നല്ലതാണ്.
മുട്ടയുടെ ഉണ്ണിയിൽ രക്‌തക്കറ കണ്ടാൽ ഇത് ഉപയോഗിക്കരുത്. ഇതിനു പുറമെ മുട്ടയുടെ വെള്ള കലങ്ങിയിരിക്കാനും പാടില്ല.
അൽപം ഉപ്പിട്ട വെള്ളത്തിൽ മുട്ട വയ്‌ക്കുക. നല്ലതാണെങ്കിൽ താഴ്‌ന്നുതന്നെ കിടക്കും. അല്ലെങ്കിൽ പരന്ന അറ്റം വെള്ളത്തിൽ ഉയർന്നിരിക്കും
വെള്ളത്തിൽ കൂർത്ത അറ്റം താഴെയും പരന്ന അറ്റം മുകളിലുമായി കുത്തനെ നിൽക്കുന്നെങ്കിൽ ആ മുട്ട ഉപയോഗിക്കരുത്.