26 July 2025
Nithya V
Image Courtesy:Unsplash
കേരളത്തിലെ ഒട്ടുമിക്ക ആളുകളും മത്സ്യപ്രിയരാണ്. എന്നാൽ ഇപ്പോൾ നമുക്ക് കിട്ടുന്ന മീൻ പലതും പഴക്കുമുള്ളതാണ്.
മീനുകൾ പെട്ടെന്ന് ചീഞ്ഞ് പോകാതിരിക്കാൻ ഫോർമാലിൻ പോലും ചേർത്താണ് പലപ്പോഴും വിപണിയിൽ എത്തുന്നത്.
എന്നാൽ മീൻ പഴകിയതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ..
മീൻ വാങ്ങുമ്പോൾ ആദ്യം അവയുടെ കണ്ണ് ശ്രദ്ധിക്കുക. നിറവ്യത്യാസം ഇല്ലാതെ വെളുത്ത നിറത്തിലുള്ള കണ്ണുകളാണെങ്കിൽ പഴക്കമില്ലാത്തവയാണ്.
അതേസമയം പഴക്കമുള്ള മീനാണെങ്കിൽ അവയുടെ കണ്ണുകളിൽ ചുവന്നനിറം കലർന്നതായി കാണാൻ സാധിക്കും.
ചെതുമ്പൽ ഇല്ലാത്ത വലിയ മൽസ്യം വാങ്ങുമ്പോൾ പുറമെയുള്ള ചർമത്തിന് തിളക്കമുണ്ടോ എന്നതും പരിശോധിക്കണം.
നല്ല തിളക്കമുള്ള മൽസ്യം, ഫ്രഷ് ആയിരിക്കും. എന്നാൽ പഴകമുള്ള മീനിന്റെ പുറം ഭാഗത്തിന് തിളക്കം കുറവായിരിക്കും.
അതുപോലെ ഫ്രഷ് മീനിന്റെ ചെകിളയ്ക്ക് അടിഭാഗം നല്ലതു പോലെ ചുവന്നായിരിക്കും കാണപ്പെടുന്നത്, മീൻ വാങ്ങുമ്പോൾ ഇക്കാര്യവും ശ്രദ്ധിക്കണം.