മഴക്കാലത്ത് കഴിക്കേണ്ട പവർ ഫൂഡ്സ്

26 July 2025

Abdul Basith

Pic Credit: Unsplash

നാടെങ്ങും മഴയാണ്. മഴക്കാലത്ത് രോഗങ്ങൾക്കും സാധ്യതയുണ്ട്. ഈ രോഗങ്ങളിൽ രക്ഷപ്പെടാൻ മഴക്കാലത്ത് പതിവാക്കേണ്ട സൂപ്പർ ഫൂഡ്സ് പരിശോധിക്കാം.

മഴ

കുർകുമിൻ കൊണ്ട് സമ്പന്നമായ മഞ്ഞൾ ബാക്ടീരിയക്കും ഇൻഫ്ലമേഷനുമെതിരെ പോരാടും. ഭക്ഷണങ്ങളിൽ മഞ്ഞൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

മഞ്ഞൾ

ഇഞ്ചി ദഹനത്തെ സഹായിക്കും. ഇഞ്ചിച്ചായയും ഭക്ഷണങ്ങളിൽ ഇഞ്ചി ഉപയോഗിക്കുന്നതുമൊക്കെ നല്ലതാണ്. ജലദോഷത്തിൽ നിന്ന് ഇഞ്ചി തടയും.

ഇഞ്ചി

വെളുത്തുള്ളി ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ പോരാടുന്നതാണ്. കറികളിലും മറ്റും വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

വെളുത്തുള്ളി

മഴക്കാലത്ത് റോ സാലഡുകൾ ഒഴിവാക്കി പച്ചക്കറികൾ വേവിച്ച് കഴിക്കുക. ക്യാരറ്റ്, ബീൻസ്, ചീര തുടങ്ങിയ പച്ചക്കറികളാണ് ഏറ്റവും സുരക്ഷിതം.

വേവിച്ച പച്ചക്കറികൾ

മഴക്കാലത്ത് ലഭിക്കുന്ന സീസണൽ ഫ്രൂട്ട്സും നല്ലതാണ്. ആപ്പിൾ, പ്ലംസ് തുടങ്ങിയ പഴങ്ങളിൽ ഫൈബർ ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്.

പഴങ്ങൾ

ഹെർബൽ ചായകളും മഴക്കാലത്ത് പതിവാക്കാം. തുളസി, ഇഞ്ചി, ഇഞ്ചിപ്പുല്ല് തുടങ്ങിയവ ഉപയോഗിച്ചുള്ള ഹെർബൽ ചായകൾ വളരെ നല്ലതാണ്.

ചായ

ചെറുപയറിൽ ധാരാളം പ്രോട്ടീനുണ്ട്. വയറിൻ്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ചെറുപയർ സൂപ്പ് കഴിക്കാം.

ചെറുപയർ സൂപ്പ്