01 October 2026

SHIJI MK

കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം; വഴിയിതാ

Image Credit: Getty Images

ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ ധാരാളം അണുക്കളും ഉണ്ടാകും. ഇത് പല വിധേന മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുകയും അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.

കിച്ചണ്‍

അടുക്കളയില്‍ ഏറ്റവും കൂടുതല്‍ അണുക്കളുണ്ടാകുന്ന വസ്തുക്കളിലൊന്നാണ് സ്‌പോഞ്ച്. ഇത് കഴുകുമ്പോള്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

സ്‌പോഞ്ച്

സ്‌പോഞ്ച് കഴുകി എടുത്ത് വെക്കുമ്പോള്‍ അതിലുള്ള ഈര്‍പ്പം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നന്നായി ഉണക്കി വെക്കുന്നതാണ് നല്ലത്.

ഈര്‍പ്പം

സ്‌പോഞ്ച് നന്നായി ഉണങ്ങിയതിന് ശേഷം എടുത്ത് വെക്കുന്നതാണ് നല്ലത്. ഈര്‍പ്പം തങ്ങുന്നത് അണുക്കള്‍ വളരാനും അത് പാത്രങ്ങളിലേക്ക് എത്താനും വഴിവെക്കും.

ഉണക്കാം

സ്‌പോഞ്ച് നന്നായി കഴുകിയതിന് ശേഷം ചൂടുവെള്ളത്തില്‍ അല്‍പസമയം മുക്കിവെക്കാം. ഇത് അണുക്കള്‍ ഇല്ലാതാകുന്നതിന് സഹായിക്കുന്നതാണ്.

ചൂടുവെള്ളം

പഴയ സ്‌പോഞ്ച് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഓരോ വസ്തുക്കള്‍ക്കും കാലാവധിയുണ്ട്. നീണ്ടകാലത്തെ ഉപയോഗത്തിന് ശേഷം സ്‌പോഞ്ച് മാറ്റി ഉപയോഗിക്കുക.

പഴയത്

സ്‌പോഞ്ച് വഴി പാത്രത്തിലേക്ക് ധാരാളം അണുക്കള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ അവയുടെ ഉപയോഗത്തില്‍ നിങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇവയെല്ലാം ഓര്‍ക്കാം.

ശ്രദ്ധിക്കൂ