01 October 2026
Sumeesh T Unneen
Photo Credit: Getty Images
ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യവും ശാരീരികക്ഷമതയും എളുപ്പത്തിൽ മെച്ചപ്പെടുത്താൻ ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഏറെ നല്ലതാണ്
ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങി ശരീരത്തിന് അത്യാവശ്യമായ ധാരാളം സുപ്രധാന പോഷകങ്ങൾ ബീറ്റ്റൂട്ടിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്
ദിവസവും ബീറ്റ്റൂട്ട് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് ആവശ്യമായ ഊർജ്ജവും വിറ്റാമിനുകളും ലഭിക്കും. ഇത് പ്രതിരോധശേഷി നിലനിർത്താൻ പ്രധാന പങ്ക് വഹിക്കുന്നു
സ്ഥിരമായി വ്യായാമം ചെയ്യുന്നവർ തീർച്ചയായും ബീറ്റ്റൂട്ട് കഴിക്കണം. വ്യായാമത്തിന് മുൻപ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൂടുതൽ സ്റ്റാമിന ലഭിക്കാൻ സഹായിക്കും
ബീറ്റ്റൂട്ടിലെ പ്രകൃതിദത്ത നൈട്രേറ്റുകൾ പേശികളിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ വിതരണവും സുഗമമാക്കുന്നു. ഇത് കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ പേശികളെ പ്രാപ്തമാക്കും
മികച്ച ആൻ്റിഓക്‌സിഡൻ്റ്, ആൻ്റീ-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിലുണ്ട്. ശരീരവേദനയും മറ്റ് അസ്വസ്ഥതകളും കുറച്ച് ഇൻഫ്ലമേഷൻ സ്വാഭാവികമായി പ്രതിരോധിക്കാൻ ഇത് സഹായിക്കും
ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കും. ഇത് രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
ബീറ്റ്റൂട്ടിലെ ആൻ്റീഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ഇത് കരളിൻ്റെ പ്രവർത്തനങ്ങളെ സഹായിക്കുകയും കരൾ രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്തുകയും ചെയ്യും