13 JULY 2025

Nithya

തേങ്ങ പെട്ടെന്ന് കേടാകുന്നുണ്ടോ? വഴിയുണ്ട്

Image Courtesy: Getty Images

വെളിച്ചെണ്ണ വിലയ്ക്കൊപ്പം തേങ്ങ വിലയും വർധിക്കുകയാണ്. അതുകൊണ്ട് തന്നെ തേങ്ങയില്ലാ കറികളാണ് ഒട്ടുമിക്ക വീടുകളിലും.

തേങ്ങ വില

തേങ്ങ പെട്ടെന്ന് കേടാകുന്നത് വീട്ടമ്മമാർ‌ പൊതുവെ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. എന്നാൽ ഇനി അതോർത്ത് പേടി വേണ്ട.

കേടാവുക

തേങ്ങ പെട്ടെന്ന് കേടാകാതിരിക്കാൻ ചില പൊടികൈകളുണ്ട്. അവ ഏതെല്ലാമെന്ന് നമുക്ക്  നോക്കിയാലോ...

വഴിയുണ്ട്

തേങ്ങ മുറിയിൽ അൽപം വിനാ​ഗിരിയോ, ഉപ്പോ പുരട്ടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് തേങ്ങ ചീത്തയാകാതിരിക്കാൻ സഹായിക്കും.

ഉപ്പ്

ചിരകിയ ശേഷമുള്ള തേങ്ങ മുറി തണുത്ത വെള്ളത്തിൽ ഇട്ട് വയ്ക്കുന്നതും തേങ്ങ കേടാകാതെ സൂക്ഷിക്കും.

തണുത്ത വെള്ളം

തേങ്ങ പെട്ടെന്ന് ചീത്തയാകാതിരിക്കാനുള്ള മറ്റൊരു മാർ​ഗം തേങ്ങ ചിരട്ടയോടെ ഉപ്പ് വെള്ളത്തിൽ കമിഴ്ത്തി വയ്ക്കുന്നതാണ്.

ഉപ്പ് വെള്ളം

ചിരകിയ ശേഷം ബാക്കി വന്നാൽ ഒരു സിപ് ലോക്ക് കവറിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നതും മികച്ച ടിപ്സാണ്.

സിപ് ലോക്ക്

തേങ്ങ വാങ്ങിച്ച ശേഷം വെയിൽ കൊള്ളുന്ന വിധത്തിൽ പുറത്തിടരുത്. ഇങ്ങനെ ചെയ്യുന്നത് വേ​ഗത്തിൽ വെള്ളം വറ്റുന്നതിന് കാരണമാകും.

പനിയുള്ളപ്പോൾ