13 July 2025

NANDHA DAS

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ കൊടുക്കാം, ഓർമ്മശക്തി കൂടും

Image Courtesy: Freepik

കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിനായി അവരുടെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഓര്‍മ്മശക്തി കൂട്ടാനായി കുട്ടികൾക്ക് നൽകേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ഓർമ്മശക്തി 

കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ പാലുല്‍പ്പന്നങ്ങൾ കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും.

പാലുല്‍പ്പന്നങ്ങൾ

പ്രോട്ടീനുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ള മുട്ട കുട്ടികൾക്ക് നൽകുന്നത് ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കും.

മുട്ട   

ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ നട്സ് കഴിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.

നട്സ് 

ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ബ്ലൂബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറി

അയേണ്‍, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ള പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പയറുവർഗങ്ങള്‍

വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയായ ഇലക്കറികളും തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇലക്കറികൾ

ഒമേഗ -3 ഫാറ്റി ആസിഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള കൊഴുപ്പുള്ള മത്സ്യങ്ങളും കുട്ടികളുടെ ഓര്‍മ്മശക്തിക്ക് ഏറെ നല്ലതാണ്.

കൊഴുപ്പുള്ള മത്സ്യങ്ങൾ