13 JULY 2025

TV9 MALAYALAM

ചുമയും ജലദോഷവും ഉള്ളപ്പോൾ ഈ പഴങ്ങൾ കഴിച്ചോളൂ.

Image Courtesy: Getty Images

ചുമയും പനിയുമുള്ളപ്പോൾ നമ്മുടെ ആരോ​ഗ്യാവസ്ഥ വളരെ മോശമായിരിക്കും. ആഹാരം പോലും കഴിക്കാൻ തോന്നിയെന്ന് വരില്ല.

പനിയുള്ളപ്പോൾ

പനിയുള്ളപ്പോൾ ചില പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാവണമെന്നില്ല. എന്നാൽ കഴിക്കാൻ പറ്റുന്ന ചില പഴങ്ങൾ ഇതാ.

പഴങ്ങൾ

ചുമയ്ക്കും ജലദോഷത്തിനും സിട്രസ് അടങ്ങിയ പഴങ്ങൾ കഴിക്കാം. വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്, ഇത് ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കും.

ഓറഞ്ച്

വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പുഷ്ടമായ സ്ട്രോബെറി വീക്കം കുറയ്ക്കാനും അണുബാധകളെ അകറ്റി നിർത്താനും നല്ലതാണ്.  

സ്ട്രോബെറി

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള കിവിയിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് അണുബാധകളെ ചെറുക്കുന്നു.

കിവി

ആപ്പിളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും തൊണ്ടവേദന ഇല്ലാതാക്കാനും നല്ലതാണ്.

ആപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്, ഇത് ചുമയും മൂക്കടപ്പും മാറ്റി നിർത്തുന്നു. അതിനാൽ ഇവ ധൈര്യമായി കഴിക്കാവുന്നതാണ്.

മൂക്കടപ്പ്

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

പേരയ്ക്ക