13 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
ധാന്യങ്ങൾ എങ്ങനെയെല്ലാം സൂക്ഷിച്ചാലും അവയിൽ കീടങ്ങൾ കയറാറുണ്ട്. എന്നാൽ ഈ മഴകാലത്തെ അവയെ സംരക്ഷിക്കാനുള്ള പൊടികൈ ഇതാ.
ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ കീടങ്ങളെ അകറ്റി നിർത്താൻ വേപ്പില ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് നല്ല ഫലം നൽകും.
വേപ്പിലയുടെ ശക്തമായ ആൻറി ബാക്ടീരിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങൾ ധാന്യങ്ങൾ കേടാകാതിരിക്കാനും അവയിലെ അണുബാധ തടയാനും സഹായിക്കുന്നു.
വറ്റൽ മുളകുകൾ ധാന്യങ്ങളെ കീടങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് തടയുന്നു. പ്രാണികളെ അകറ്റി നിർത്താൻ നിങ്ങൾക്ക് ഇവ പാത്രത്തിൽ ഇട്ടുവയ്ക്കാം.
ധാന്യങ്ങളെ പ്രാണികൾ ആക്രമിക്കുന്നത് തടയാൻ ധാന്യമിടുന്ന പാത്രങ്ങൾക്കുള്ളിൽ ഉപ്പ് ഒരു ചെറിയ പൊതിയാക്കി സൂക്ഷിക്കുക.
കീടങ്ങളെ തടയാൻ ധാന്യങ്ങളിൽ കുറച്ച് ഗ്രാമ്പൂ ചേർക്കുക. ഗ്രാമ്പൂവിന്റെ തീവ്രമായ സുഗന്ധം സ്വാഭാവികമായും കീടങ്ങളെ അകറ്റി നിർത്തുന്നു.
പയർ വർഗങ്ങളിലെ കീടങ്ങളെ അകറ്റാൻ വഴന ഇല ഉപയോഗിക്കാം. അവയുടെ സുഗന്ധം പ്രാണികളെ അകറ്റി സുരക്ഷിതമായി സൂക്ഷിക്കുന്നു.