2 July 2025

TV9 MALAYALAM

ആറു മാസത്തേങ്കിലും മദ്യം മാറ്റിവച്ചാല്‍ ഇത്രയുമുണ്ട് ഗുണങ്ങള്‍ !

Image Courtesy: Getty

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യപിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്‌

മദ്യം

ആറു മാസത്തേക്കെങ്കിലും മദ്യപാനം നിര്‍ത്തിയാല്‍ പല ഗുണങ്ങളും പ്രകടമാകും. അതിനെക്കുറിച്ച് ഇവിടെ നോക്കാം

ആറു മാസം

ഈ ഘട്ടത്തിൽ, കരളില്‍ നേരിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മാറിയേക്കാമെന്നും പ്രവര്‍ത്തനം മെച്ചപ്പെടുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു

കരൾ

ഉറക്ക രീതികളും ഊര്‍ജ്ജ നിലയും മെച്ചപ്പെടും. രോഗപ്രതിരോധ ശേഷിയും വര്‍ധിക്കും. മാനസികമായും മെച്ചപ്പെടും

മെച്ചപ്പെടും

മദ്യപാനം ഒഴിവാക്കുന്നതോടെ അത് മാനസികാവസ്ഥയിലും ഗുണം ചെയ്യും. ബന്ധങ്ങള്‍ ശക്തമാകാനും ഉപകരിക്കുമെന്നതാണ് മറ്റൊരു കാര്യം

മാനസികാവസ്ഥ

കരളിലെ കാന്‍സര്‍, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, ദഹന പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് മദ്യപാനം കാരണമാകും

പ്രശ്‌നങ്ങള്‍

മദ്യം ഉപേക്ഷിക്കുന്നത് ഒരാളെ നന്നായി ചിന്തിക്കാനും അർത്ഥവത്തായ ജീവിതം നയിക്കാനും സഹായിക്കും. ആറുമാസത്തേക്ക് മദ്യം ഉപേക്ഷിക്കുന്നത് ഒരു നല്ല നാഴികക്കല്ലാണ്

ജീവിതം

ഈ ലേഖനം പബ്ലിക് ഡൊമെയ്‌നില്‍ നിന്നുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ളതാണ്. സംശയങ്ങള്‍ക്ക് ആരോഗ്യവിദഗ്ധരെ സമീപിക്കുക

നിരാകരണം