18 November 2026

Jayadevan A M

കണ്ണിന്റെ ആരോഗ്യത്തിന് കാരറ്റ് കഴിക്കൂ

Image Courtesy: Getty Images

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട മികച്ച ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ബീറ്റാ കരോട്ടിന്‍ അടങ്ങിയ കാരറ്റാണ് അതില്‍ ഒരു ഭക്ഷണം

ഭക്ഷണം

ചീര, മുരിങ്ങയില പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ ലൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ ആന്റിഓക്‌സിഡന്റുകളുണ്ട്‌

ഇലക്കറികള്‍

മത്തി, അയല, ചൂര, സാല്‍മണ്‍ തുടങ്ങിയ മീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുണ്ട്. ഇത് കണ്ണിന് നല്ലതാണ്. റെറ്റിനയുടെ ആരോഗ്യത്തിന് ഉത്തമം

മത്സ്യങ്ങള്‍

മുട്ട കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ഉചിതം. ലൂട്ടിന്‍, സിയാക്‌സാന്തില്‍ തുടങ്ങിയവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്‌

മുട്ട

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് കഴിക്കണം. ഇതില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്‌

സിട്രസ് പഴങ്ങള്‍

നട്‌സുകളും വിത്തുകളും കഴിക്കണം. ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ ഉള്‍പ്പെടെയുള്ളവ അടങ്ങിയിട്ടുണ്ട്‌

നട്‌സും സീഡ്‌സും

കാഴ്ചക്കുറവോ, കണ്ണിന് മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ ഉടന്‍ നേത്രരോഗവിദഗ്ധരെ കാണണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ശ്രദ്ധിക്കുക