05 June 2025
NANDHA DAS
Image Courtesy: Freepik
നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ലിച്ചി. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില പ്രധാന ഗുണങ്ങൾ നോക്കാം.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ലിച്ചി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ലിച്ചി പഴം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ ലിച്ചി പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.
ഉയർന്ന അളവിൽ ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയ ലിച്ചി പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ വിറ്റാമിൻ സി അടങ്ങിയ ലിച്ചി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.
ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ലിച്ചി പഴം വ്യായാമത്തിന് ശേഷം കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ലിച്ചി പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.