30 December 2025
Sarika KP
Image Courtesy: Freepik
ഭക്ഷണത്തിന് രുചിയും ഗന്ധവും നൽകാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും ഏലയ്ക്കയ്ക്ക് വലിയ സ്ഥാനമുണ്ട്.
പ്രത്യേകിച്ച് തണുപ്പുകാലത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു ഏലയ്ക്ക ചവച്ചു കഴിക്കുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു.
തണുപ്പുകാലത്ത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയ്ക്ക് ഏലയ്ക്ക നല്ലതാണ്. ഇത് ശ്വാസകോശത്തിലെ തടസങ്ങൾ നീക്കാൻ സഹായിക്കുന്നു.
രാവിലെ ഏലയ്ക്ക ചവയ്ക്കുന്നത് ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും ഗ്യാസ്, അസിഡിറ്റി, വയറുവീർക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ ആയാസങ്ങൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഒരു ഏലയ്ക്ക ശീലമാക്കുന്നത് നല്ലതാണ്.
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് വായ്നാറ്റം അകറ്റാനും പല്ലുകളുടെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിലെ അനാവശ്യ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കാനും ഏലയ്ക്ക നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.