28 JULY 2025
TV9 MALAYALAM
Image Courtesy: Unsplash
ദോശകൾ പലതരമാണ്. അതിലൊന്നാണ് അടുത്തിടെ പ്രചാരത്തിലെത്തിയ നീർ ദോശ. സ്വാദിഷ്ടമായ ഒരു നീർ ദോശയായാലോ ഇന്ന പ്രാതലിന്.
1 കപ്പ് അരിപ്പൊടി, 1/4 കപ്പ് അരിഞ്ഞ ഉള്ളി, 3 ടേബിൾസ്പൂൺ നന്നായി അരിഞ്ഞ കാരറ്റ്, 1 ടേബിൾസ്പൂൺ ജീരകം, 1 ടേബിൾസ്പൂൺ നന്നായി അരിഞ്ഞത് പച്ചമുളക്
1/2 ടേബിൾസ്പൂൺ കറിവേപ്പില, 2 ടേബിൾസ്പൂൺ നന്നായി അരിഞ്ഞ മല്ലിയില, രുചിക്ക് അനുസരിച്ച് ഉപ്പ്, എണ്ണ, നെയ്യ്
അരിപ്പൊടി, അരിഞ്ഞു വച്ച പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് 3 കപ്പ് വെള്ളം ചേർത്ത് ഇളക്കുക.
നല്ലതുപോലെ ലൂസായിട്ടാവണം മാവ്. ശേഷം ഒരു പാൻ ചൂടാക്കുക. അതിലേക്ക് ലേശം എണ്ണ തേച്ച് വെള്ളം കൂടെ തളിക്കുക.
പാനിലെ എണ്ണ നീക്കം ചെയ്യാൻ വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. അതിൽ എണ്ണയുടെ അംശം ഉണ്ടാവും മാവ് ഒട്ടിപിടിക്കുകയില്ല.
പിന്നീട് പാനിലേക്ക് ഈ മാവ് ഒഴിച്ച് ചുറ്റിക്കുക. അല്പ സമയത്തിന് ശേഷം ഇതിന് മുകളിലേക്ക് നെയ്യ് ഒഴിക്കുക. അമിതമാകാതെ സൂക്ഷിക്കണം.
ഇരുവശവും നന്നായി വേവിച്ച് മൊരിച്ച് എടുക്കുക. ഒടുവിൽ രുചികരമായി നീർ ദോശ ചട്നിയുടെ കൂടെയോ മറ്റുള്ളവയുടെ കൂടെയോ കഴിക്കാം.