ഇന്നത്തെ കാലത്ത് പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരാണ്. അതിനാൽ മാനസികാരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം.

മാനസികാരോഗ്യം

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം സെറട്ടോണിന്‍ ഉത്പാദനം വർധിപ്പിക്കുകയും മാനസികാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.  

നേന്ത്രപ്പഴം

പാല്‍, മുട്ട തുടങ്ങി ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ഏറെ നല്ലതാണ്.  

പ്രോട്ടീന്‍

നട്സിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍ ഇയുമെല്ലാം മാനസികാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു.

നട്സ്

മധുരക്കിഴങ്ങിലുള്ള ബീറ്റ കരോട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് മാനസിക സമ്മർദ്ദം അകറ്റാനും ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയവ ചെറുക്കാനും സഹായിക്കും.

മധുരക്കിഴങ്ങ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.

സാല്‍മണ്‍

കുർക്കുമിൻ എന്ന സംയുക്തമുള്ള മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്.

മഞ്ഞള്‍