19 JULY 2025

Nithya V

രാത്രി നഖം വെട്ടരുത്, സത്യമെന്ത്? 

 Image Courtesy: Getty Images , Unsplash

ജോലിയെല്ലാം കഴിഞ്ഞ് രാത്രി വിശ്രമിക്കുമ്പോഴാകും നാം നഖം വെട്ടുന്നത്. എന്നാൽ വീട്ടിലെ പ്രായമായവർ അതിന് സമ്മതിച്ചെന്ന് വരില്ല.

നഖം വെട്ടുക

രാത്രിയിൽ നഖം വെട്ടുന്നത് ദോഷമാണെന്നാണ് അവരുടെ വാദം. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ, അറിയാം....

രാത്രിയിൽ

ഇന്നത്തെ തലമുറയ്ക്ക് ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വളരെ കുറവാണ്. അവർ ഇത്തരം വാദങ്ങളുടെ ശാസ്ത്രീയ അടിത്തറ അന്വേഷിക്കുന്നു.

വിശ്വാസം

പണ്ട് ഇന്നത്തെപ്പോലെ വൈദ്യുതിയില്ലായിരുന്നു. കൂടാതെ നഖം മുറിക്കാൻ നഖം വെട്ടി ഉള്ള വീടുകൾ പോലും ചുരുക്കമായിരുന്നു.

വൈദ്യുതി

നഖം വെട്ടിക്ക് പകരം ബ്ലെയ്ഡ് ഒക്കെയാണ് ഉപയോ​ഗിച്ചിരുന്നത്. അതിൽ വെളിച്ചമില്ലാതെ നഖം വെട്ടുമ്പോൾ മുറിയാൻ സാധ്യതയുണ്ട്.

പരിക്ക്

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി പഴമക്കാർ പറഞ്ഞ് വ്യാപിപിച്ച തത്വമാണ് രാത്രിയിൽ നഖം മുറിക്കാൻ പാടില്ലെന്നത്.

പഴമക്കാർ

ഇന്നും രാത്രിയിൽ മുറ്റമടിക്കാൻ പാടില്ല, നഖം വെട്ടരുത് തുടങ്ങി ഒട്ടനവധി അന്ധ വിശ്വാസങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്.

ഇന്നും...

ഇത്തരം വാദങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഒന്നുമില്ല. അതിനാൽ ഇവ വിശ്വാസിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ചാണ്.

പ്രാഥമിക ശുശ്രൂഷ