06 June 2025
NANDHA DAS
Image Courtesy: Freepik
തിരക്കേറിയ ജീവിതത്തിനിടയിൽ പലരും ഏറെ സ്ട്രെസ് അനുഭവിക്കുന്നവരാണ്. അതിനാൽ, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ, മത്തി ഉൾപ്പടെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോ മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മനസികാരോഗ്യത്തിന് വളരെ നല്ലതാണ്.