6 June 2025
Nithya V
Image Credits: Freepik
മൈദ - 2 കപ്പ്, പഞ്ചസാര - 1/4 കപ്പ്, ഉപ്പ് - 1/2 ടീസ്പൂൺ, യീസ്റ്റ്- 1 ടീസ്പൂൺ, ചൂട് പാൽ - 3/4 കപ്പ്, ഉരുക്കിയ ഉപ്പില്ലാത്ത ബട്ടർ - 2 ടേബിൾസ്പൂൺ, ഉപ്പ്, മുട്ട - 1, എണ്ണ
ചെറുചൂട് പാലും യീസ്റ്റും കൂട്ടിച്ചേർക്കുക, 5 - 10 മിനിറ്റ് കഴിഞ്ഞ് പുളിച്ച് പൊങ്ങിയശേഷം ഇതിലേക്ക് ഉരുക്കിയ ബട്ടറും മുട്ടയും ചേർത്ത് യോജിപ്പിക്കുക.
ഇതിനോടൊപ്പം വേറൊരു ബൗളിൽ മൈദ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കാവുന്നതാണ്.
ഇതിൽ യീസ്റ്റ് ചേർത്ത് നന്നായി കുഴയ്ക്കുക. ഇതിന് ആവശ്യമെങ്കിൽ സ്റ്റാൻഡ് മിക്സർ/ഹാൻഡ് മിക്സർ ഉപയോഗിക്കാവുന്നതാണ്.
ഈ മാവ് ഒരു എണ്ണ തടവിയ ബൗളിലോട്ട് മാറ്റി ഒരു മണിക്കൂർ അടച്ച് വയ്ക്കുക. ഒരു മണിക്കൂറിനുശേഷം പൊങ്ങിയ മാവ് എടുത്ത് ഒന്നുകൂടി കുഴച്ചു 1/2 ഇഞ്ച് കട്ടിയിൽ പരത്തുക.
ഡോനട്ട് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യുക. അതിന് ശേഷം ഇത് ഒരു ട്രെയിലേക്ക് വെച്ച് വീണ്ടും പൊങ്ങാൻ മാറ്റി വയ്ക്കേണ്ടതാണ്.
ശേഷം ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂട് ആകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഡോനട്ട് ചെറുതീയിൽ വറുത്ത് എടുക്കാം.
വറുത്ത് ഡോനട്ട് പഞ്ചസാര പൊടിയിലോ, ചോക്ലേറ്റിലോ മുക്കി ഇഷ്ട്ടം അനുസരിച്ച് എടുത്ത് കഴിക്കാവുന്നതാണ്.