06 June 2025
Abdul Basith
Pic Credit: Unsplash
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളുണ്ട്. നേരിട്ടല്ലെങ്കിലും ഈ പച്ചകറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊഴുപ്പ് കുറയ്ക്കും.
ഇലക്കറികളിൽ കലോറി കുറവും ഫൈബർ കൂടുതലുമാണ്. വൈറ്റമിൻ എ, സി, കെ എന്നിവ ദഹനം മെച്ചപ്പെടുത്തി വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.
കോളിഫ്ലവർ, കാബേജ് പോലുള്ള പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തണം. ജലാംശയും ഫൈബറും അധികമുള്ള ഇവ വേഗം വയറ് നിറയ്ക്കും.
കുറഞ്ഞ കലോറിയുള്ള പച്ചക്കറിയാണ് സുക്കിനി. ഇത് മൊത്തത്തിലുള്ള കലോറി ഇൻടേക്ക് കുറച്ച് ബെല്ലി ബാറ്റ് കുറയ്ക്കാൻ സഹായിക്കും.
വെള്ളരിക്കയിലും ജലാംശം വളരെ അധികമുണ്ട്. ഇത് ഹൈഡ്രേഷന് സഹായകമാവും. വെള്ളരിക്ക വേഗത്തിൽ വയർ നിറയ്ക്കുകയും ചെയ്യും.
സെലറിയിൽ കലോറി വളരെ കുറവും ഫൈബർ അധികവുമാണ്. അതുകൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാൻ നല്ല സ്നാക്ക് ആണ് സെലറി.
ബെൽ പെപ്പർ, അഥവാ കാപ്സികത്തിലും കലോറി കുറവും ഫൈബർ ധാരാളവുമുണ്ട്. ഇതിലെ കാപ്സൈസിൻ മെറ്റാബൊളിസം വർധിപ്പിക്കും.
പ്രോട്ടീനും ഫൈബറും കൂണിൽ ധാരാളമുണ്ട്. ഇത് കൊഴുപ്പില്ലാത്ത വയറ് നിറക്കലിനും അതുവഴി വയറ്റിലെ കൊഴുപ്പ് നീക്കാനും സഹായകമാവും.