06 JUNE 2025

TV9 MALAYALAM

റോസ് ആപ്പിളെന്ന ചാമ്പക്ക കഴിക്കാതിരിക്കരുത്! ഗുണമിതാണ്  

Image Courtesy: FREEPIK

ചാമ്പയ്ക്ക് അഥവ റോസ് ആപ്പിൾ മിക്ക വീടുകളിലും ഉള്ളതാണ്. ആരോ​ഗ്യ ​ഗുണത്തിൽ കേമനാണ് ഈ കുഞ്ഞൻ. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ചാമ്പയ്ക്ക

വേനൽക്കാലത്ത് പ്രത്യേകിച്ച് നിർജ്ജലീകരണം ഒഴിവാക്കാൻ ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് ചാമ്പയ്ക്ക. ഇത് ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു.

ജലാംശം

ചാമ്പയ്ക്ക മലവിസർജ്ജനം സുഗമമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും കുടലിൻ്റെ ആരോ​ഗ്യം കാക്കുകയും ചെയ്യും. ഭാരം കുറഞ്ഞ ഒരു ഫലമാണിത്.

നാരുകൾ

ഈ പഴത്തിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.

പ്രതിരോധശേഷി

ഇതിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, ഇൻസുലിൻ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആൽക്കലോയിഡുകളാൽ ഇവ നിറഞ്ഞിരിക്കുന്നു.

ഗ്ലൂക്കോസ്

റോസ് ആപ്പിളിൽ പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഹൃദയത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്.

രക്തസമ്മർദ്ദം

ചാമ്പയ്ക്ക നിങ്ങളെ കൂടുതൽ നേരം വയറു നിറച്ചതായി തോന്നിപ്പിക്കുന്നു. അനാവശ്യമായ ആസക്തികളെ നിയന്ത്രിക്കുകയും മികച്ച മെറ്റബോളിസം നൽകുകയും ചെയ്യും.

കലോറി കുറവാണ്

ജലാംശം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ, ചാമ്പയ്ക്ക നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കാൻ സഹായിക്കും.  

ചർമ്മത്തിന്