21 June 2025
Sarika KP
Image Courtesy: PTI
യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാറുണ്ട്.
മനസും ശരീരവും ആരോഗ്യത്തോടെ നിലനിർത്താൻ യോഗ ശീലമാക്കുന്നത് നല്ലതാണ്. യോഗയുടെ ആരോഗ്യപരമായ ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
യോഗ പരിശീലിക്കുന്നവരിൽ അമിതവണ്ണത്തെ തടയുന്നതായും അമിതവണ്ണമുള്ളവരിൽ തന്നെ ഭാരം കുറയുന്നതായും കാണാപ്പെടുന്നു.
വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്.
വാതരോഗമുള്ളവരിൽ സന്ധികളുടെ ചലനം വർധിപ്പിക്കുവാനും വഴക്കം നിലനിർത്തുവാനും യോഗ ഫലപ്രദമാണ്.
ഹൃദ്രോഗത്തിന് കാരണമായ രക്തസമ്മർദം നിയന്ത്രിക്കുവാൻ മരുന്നുകളോടൊപ്പം യോഗവിദ്യ കൂടി അഭ്യസിക്കുന്നവർക്ക് കൂടുതൽ സാധിക്കുന്നു.
രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോഗ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. യോഗ ആസനങ്ങൾ ചെയ്യുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.
നടുവേദന, പേശി വേദന എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോഗയ്ക്ക് സാധിക്കും.