31 DEC 2025

TV9 MALAYALAM

രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും.

 Image Courtesy: Getty Images

പ്രായഭേദമന്യേ ഈന്തപ്പഴം എല്ലാവർക്കും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ദിവസവും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കണം.

ഈന്തപ്പഴം

എന്നാൽ ശൈത്യകാലത്ത് ദിവസവും രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കുന്നതിൻ്റെ ​ആരോ​ഗ്യ ഗുണങ്ങളെ പറ്റി നിങ്ങൾക്ക് അറിയാമോ?

തണുപ്പിൽ

ഉറങ്ങുന്നതിന് മുമ്പ് വറുത്ത ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഊർജ്ജം ലഭിക്കുകയും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുകയും ചെയ്യും.

പ്രത്യുൽപാദനക്ഷമത

വിറ്റാമിനുകൾ, ധാതുക്കളായ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാൽസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം.

വറുത്ത ഈന്തപ്പഴം

ശൈത്യകാലത്ത് ഇത് വറുത്ത് കഴിക്കുമ്പോൾ ശരീരത്തിൽ ആവശ്യത്തിന് ചൂട് ഉത്പാദിപ്പിക്കപ്പെടുകയും വാതദോഷവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ശമിക്കുകയും ചെയ്യും.

വാതദോഷം

ശരീരത്തിലെ എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ഹോർമോൺ

ഈ പ്രക്രിയ കൃത്യമായി നടക്കുമ്പോൾ സ്ത്രീകളിൽ ആർത്തവം ക്രമമാകാനും കൃത്യസമയത്ത് അണ്ഡോത്പാദനം നടക്കാനും വഴിയൊരുക്കുന്നു.

അണ്ഡോത്പാദനം

പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണവും ചലനശേഷിയും വർദ്ധിപ്പിക്കാൻ വറുത്ത ഈന്തപ്പഴം സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ബീജം