Abdul Basith
Pic Credit: Unsplash
Abdul Basith
31 December 2025
നമുക്ക് പലതരത്തിലുള്ള സ്ട്രെസുകളുണ്ടാവും. എളുപ്പത്തിൽ സ്ട്രെസ് കുറയ്ക്കാനുള്ള ചില മാർഗങ്ങൾ നമുക്കൊന്ന് നോക്കിയാലോ?
സ്ട്രെസ് കുറയ്ക്കാൻ ശ്വാസൊഛ്വാസത്തിലെ നിയന്ത്രണം വളരെ അത്യാവശ്യമാണ്. ഡീപ് ബ്രീതിങിലൂടെ നന്നായി സ്ട്രെസ് കുറയ്ക്കാനാവും.
മെഡിറ്റേഷൻ ഒരു പതിവാക്കിയാൽ വികാരങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ച് സ്ട്രെസ് കുറയ്ക്കാൻ നമ്മളെ വളരെ സഹായിക്കും.
മസിൽ റിലാക്സേഷനും സ്ട്രെസ് കുറയ്ക്കാൻ വളരെ സഹായിക്കുന്നതാണ്. ഇത് ശരീരനാഡികളെയാകെ ശാന്തമാക്കി സ്ട്രെസ് കുറയ്ക്കും.
കായികാധ്വാനവും സ്ട്രെസ് കുറയ്ക്കാൻ വളരെ പ്രധാനമാണ്. 10 മിനിട്ട് വേഗം നടക്കുന്നത് പോലും സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കും.
നല്ല സുഹൃദങ്ങൾ ഉണ്ടാവുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. സുഹൃത്തുക്കളുമൊത്ത് സംസാരിക്കുന്നതും ഒരുമിച്ചുകൂടുന്നതും നല്ലതാണ്.
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ് സംഗീതം. ബ്രെയിൻവേവ് പാറ്റേണിൽ മാറ്റം വരുത്തി സംഗീതം സ്ട്രെസ് കുറയ്ക്കും.
സ്ട്രെസ് കുറയ്ക്കാൻ പ്രകൃതി വളരെ നല്ല ഒരു ചോയ്സാണ്. കുറച്ചുസമയം കൊണ്ട് തന്നെ ഇത് നമ്മുടെ സ്ട്രെസ് ലെവൽ കുറയ്ക്കും.