31 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
കടയിൽ നിന്ന് കൂൺ വാങ്ങിയാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേടായി പോകുന്നത് സാധാരണമാണ്. പല വീട്ടമ്മമാരുടെയും പരാതിയും ഇതാണ്.
ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നേരായ രീതിയിൽ വൃത്തിയാക്കാതെ വയ്ക്കുന്നതും കേടാകാൻ കാരണമാകും.
കൂണിൽ ജലാംശം ധാരാളമുള്ളതിനാൽ ഈർപ്പം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലോ വളരെ മുറുക്കി അടച്ച പാത്രങ്ങളിലോ വെച്ചാൽ ഇത് വേഗത്തിൽ കേടാകും.
പേപ്പർ ബാഗിലോ, തുണിയിൽ പൊതിഞ്ഞോ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വായുസഞ്ചാരം നിലനിർത്താൻ സഹായിക്കുന്ന തരത്തിൽ സൂക്ഷിക്കാൻ ശ്രമിക്കുക.
പ്ലാസ്റ്റിക് പാത്രത്തിൽ വയ്ക്കരുത്. ഇത് ഈർപ്പം തങ്ങിനിൽക്കാൻ കാരണമാകും. ഇത് കൂൺ വേഗത്തിൽ കേടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.
കൂടാതെ ഫ്രിഡ്ജിലാണ് കൂൺ സൂക്ഷിച്ചിരിക്കുന്നതെങ്കിൽ അത് വച്ചിരിക്കുന്ന പാത്രങ്ങൾക്കു മുകളിൽ മറ്റു സാധനങ്ങൾ വെക്കാതിരിക്കാൻ ശ്രദ്ധിക്കാം.
ഒരാഴ്ചയിലധികം നിങ്ങൾക്ക് കൂൺ സൂക്ഷിക്കണമെങ്കിൽ അത് ഫ്രീസുചെയ്യുന്നതാണ് നല്ലത്. ഫ്രീസുചെയ്യുന്നതിന് മുമ്പ് ഇവ ചെറുതായി വഴട്ടി സൂക്ഷിക്കാം.
ഫ്രോസൺ ചെയ്ത കൂൺ രണ്ട് മാസം വരെ കേടുകൂടാതെയിരിക്കും. ആരോഗ്യം ഗുണം ഏറെയുള്ള ഇവ സൂപ്പുകൾ, സോസ്, സ്റ്റ്യൂ എന്നിവയ്ക്ക് നല്ലതാണ്.