30 DEC 2025

TV9 MALAYALAM

രാത്രിയിൽ തൈര് കഴിക്കുന്നവരാണോ ഗുണവും  ദോഷവും  അറിയാം.

 Image Courtesy: Getty Images

ആരോഗ്യമുള്ള ഡയറ്റ് ശീലിച്ചാൽ മാത്രമെ ശരീരത്തിനും ആരോഗ്യം ഉണ്ടാവുകയുള്ളൂ. അതിനാൽ പോഷക മൂല്യം കൂടിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

ഡയറ്റ്

പോഷകമൂല്യം ഏറെയുള്ള ഒന്നാണ് തൈര്. ദഹനം മെച്ചപ്പെടുത്താനും, നല്ല ഉറക്കം ലഭിക്കാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം തൈര് കഴിക്കുന്നത് നല്ലതാണ്.

ശരീരഭാരം

അങ്ങനെയെങ്കിൽ ദിവസവും രാത്രിയിൽ തൈര് കഴിക്കുന്നതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ഉറപ്പായും ആരോ​ഗ്യം സംരക്ഷിക്കും.

ദിവസവും

രാത്രി സമയങ്ങളിൽ ദഹനം ശരിയായ രീതിയിൽ നടക്കില്ല. രാത്രി തൈര് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങൾ പിന്തുണയ്ക്കുകയും നല്ല ദഹനം ലഭിക്കുകയും ചെയ്യും.

ദഹനം

ഉറക്കം മെച്ചപ്പെടുത്താൻ ദിവസവും തൈര് കഴിക്കാം. തൈരിലുള്ള അമിനോ ആസിഡ് സെറാടോണിൻ, മെലാടോണിൻ ഹോർമോണുകളെ ഉത്പാദിപ്പിച്ച് ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

ഉറക്കം

തൈരിൽ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ കലോറിയും വളരെ കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ  ദിവസവും രാത്രി തൈര് കഴിക്കുന്നത് നല്ലതായിരിക്കും.

ശരീരഭാരം കുറയ്ക്കാം

പ്രതിരോധ ശേഷി കൂട്ടാനും തൈര് കഴിക്കുന്നത് നല്ലതാണ്. ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത്.  

പ്രതിരോധ ശേഷി

തൈര് കഴിക്കുന്നത് ആരോഗ്യകരമാണ്. എങ്കിലും ഇത് തണുപ്പുള്ള ഭക്ഷണയിനത്തിൽപ്പെട്ടതാണ്. അതിനാൽ തന്നെ ആസ്മ, സൈനസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ രാത്രിയിൽ തൈര് കഴിക്കരുത്. 

ശ്രദ്ധിക്കേണ്ടത്