4 November 2026

Nithya V

ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്? 

Image Credit:: Unsplash

ആപ്പിൾ കഴിക്കുമ്പോൾ പലരുടെയും സംശയമാണ് അത് തൊലി കളഞ്ഞു കഴിക്കണോ അതോ തൊലിയോടെ കഴിക്കുന്നതാണോ നല്ലതെന്ന്.

ആപ്പിൾ

ആപ്പിളിന്റെ തൊലിയിലാണ് പെക്റ്റിൻ അടക്കം ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നത്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.

നാരുകൾ

കോശങ്ങളെ സംരക്ഷിക്കുന്ന ക്വർസെറ്റിൻ പോലെയുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ തൊലിയിലാണ് കൂടുതൽ അടങ്ങിയിട്ടുള്ളത്.

ആന്റിഓക്സിഡന്റുകൾ

ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം

നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലേക്ക് ഗ്ലൂക്കോസ് വേഗത്തിൽ ഇറങ്ങുന്നത് തടയും.

ഗ്ലൂക്കോസ്

അതിനാൽ ആപ്പിൾ തൊലിയോട് കൂടെ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാണ്.

പ്രമേഹം

ആപ്പിൾ തൊലിയോടെ കഴിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.  കീടനാശിനികളുടെ അംശവും മെഴുകും ഉണ്ടായേക്കാം.

മെഴുക്

ഉപ്പുവെള്ളത്തിലോ വിനാഗിരി ചേർത്ത വെള്ളത്തിലോ 10-15 മിനിറ്റ് ഇട്ടുവെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്ത് കഴിക്കാം.

ഉപ്പുവെള്ളം